ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും നീറ്റ് എഴുതാം; സുപ്രീംകോടതി
ഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍, സംസ്ഥാന ബോര്‍ഡ് എന്നിവയുടെ അംഗീകാമുള്ള ഓപ്പണ്‍ സ്‌കൂളുകളില്‍ പഠിച്ച പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ യു.ജി നീറ്റ് പരീക്ഷ എഴുതാമെന്ന് സുപ്രീംകോടതി.
1997-ലെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റെഗുലേഷന്‍സ് ഓണ്‍ ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അത്തരം ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയില്‍ നിന്ന് വിലക്കിയിരുന്നു.
2018-ല്‍ ഡല്‍ഹി ഹൈക്കോടതി വ്യവസ്ഥ റദ്ദാക്കിയതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ഇടപെടല്‍. സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും കാരണം റെഗുല്‍ സ്‌കൂളുകളില്‍ ചേരാത്ത വിദ്യാര്‍ത്ഥികളും ഉദ്യേഗാർത്ഥികളും നീറ്റിനര്‍ഹരല്ലെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിഗമനം ഭരണഘടനാ ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ചന്ദര്‍ ശേഖര്‍ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
Adjust Story Font
16