'41,000 പേർ മരിച്ചു, നഷ്ടപരിഹാരം നൽകിയത് 548 പേർക്ക് മാത്രം'; കോവിഡില്‍ കേരളത്തിന് സൂപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
നഷ്ടപരിഹാരത്തിനുള്ള പതിനായിരം അപേക്ഷകളാണ് സർക്കാരിന് ഇതുവരെ ലഭിച്ചത്
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. നാൽപ്പതിനായിരത്തിൽപ്പരം ആളുകൾ മരിച്ച കേരളത്തിന്‍റെ അവസ്ഥ പരിതാപകരമാണെന്ന് സുപ്രീം കോടതി പറഞ്ഞു. നഷ്ടപരിഹാരത്തിനുള്ള പതിനായിരം അപേക്ഷകളാണ് സർക്കാരിന് ഇതുവരെ ലഭിച്ചത്. ഇതിൽ നഷ്ടപരിഹാരം വിതരണം ചെയ്തത് 548 പേർക്ക് മാത്രമാണെന്നും സുപ്രീംകോടതി വിമർശിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കണ്ടെത്താനുള്ള സമയമുണ്ടെന്നും ലഭിച്ച അപേക്ഷകള്‍ പരിശോധിക്കേണ്ടതുണ്ടെന്നുമുള്ള സര്‍ക്കാര്‍ മറുപടിയില്‍ ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം വിതരണം ചെയ്തില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Next Story
Adjust Story Font
16