ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരായ പരാതികള്‍ പരിഗണിക്കാന്‍ ലോക്പാലിന് അധികാരം; ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
ലോക്പാല്‍ ഉത്തരവ് അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരായ പരാതികള്‍ പരിഗണിക്കാന്‍ ലോക്പാലിന് അധികാരം ഉണ്ടെന്ന ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. ലോക്പാല്‍ ഉത്തരവ് അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വമേധയാ എടുത്ത കേസില്‍ സുപ്രീം കോടതി കേന്ദ്രത്തിനും ലോക്പാൽ രജിസ്ട്രാർക്കും നോട്ടീസയച്ചു.
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരായ പരാതി പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ലോക്പാലിന്റെ ഫുള്‍ ബെഞ്ച് ജനുവരി 27 ന് ഉത്തരവ് ഇറക്കിയിരുന്നു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ലോക്പാല്‍ ഉത്തരവ് സ്റ്റേ ചെയ്തത്.
ഹൈക്കോടതി ജഡ്ജിമാര്‍ പൊതു പ്രവര്‍ത്തകര്‍ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരുമെന്നും, അതിനാല്‍ 2013 ലോക്പാല്‍, ലോകായുക്ത നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിമാര്‍ക്ക് എതിരായ പരാതികള്‍ പരിഗണിക്കാന്‍ അധികാരം ഉണ്ടെന്നും ആയിരുന്നു ലോക്പാല്‍ വിധി.
Adjust Story Font
16