വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സുപ്രീം കോടതി
കേരളത്തിൽ പി.എഫ്.ഐ മാർച്ചിനിടെ വിദ്വേഷമുദ്രാവാക്യം വിളിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ കോടതിയിൽ പരാമർശിച്ച് സോളിസിറ്റർ ജനറൽ
supreme court
ഡൽഹി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സുപ്രിംകോടതി. മറ്റുള്ളവരെ അപകീർപ്പെടുത്താൻ ചാനലുകളും പൊതുവേദികളും തീവ്ര സ്വഭാവമുള്ളവർ ഉപയോഗിക്കുകയാണെന്നും രാഷ്ട്രീയവും മതവും വേർതിരിക്കപ്പെടുമ്പോൾ ഇതെല്ലാം അവസാനിക്കുമെന്നും ജസ്റ്റിസ് കെ.എം.ജോസഫ് . വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ.എം.ജോസഫ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയി തുടങ്ങിയവരുടെ പ്രസംഗം കേള്‍ക്കാൻ വിദൂരസ്ഥലങ്ങളിൽ നിന്നുവരെ ആളുകള്‍ വന്നിരുന്നെന്നും എന്നാൽ ഇപ്പോഴത്തെ പ്രസംഗങ്ങള്‍ വിദ്വേഷ പ്രസംഗങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രസംഗിക്കുമ്പോള്‍ പലരും മറുപുറത്ത് നിൽക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകു എന്നാണ് പറയുന്നത്. രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളോടും നിങ്ങളുടെ സഹോദരി സഹോദരൻമാരോടുമാണ് ഇങ്ങനെ പറയുന്നത് എന്ന് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഇത്തരം പരാമർശങ്ങള്‍ നടത്തുന്നതെന്നും ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ ഇനി നടത്തില്ലെന്നുകാട്ടി ഇന്ത്യയിലെ ജനങ്ങള്‍ എന്ത് കൊണ്ടാണ് പ്രതിജ്ഞയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ടി.വി ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ചിലർ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കേരളത്തിൽ പി.എഫ്.ഐ മാർച്ചിനിടെ വിദ്വേഷമുദ്രാവാക്യം വിളിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ കോടതിയിൽ സോളിസിറ്റർ ജനറൽ പരാമർശിച്ചു. ഇതിൽ എന്ത് നിലപാടാണ് സംസ്ഥാനസർക്കാർ എടുത്തതെന്ന് അറിയാൻ കേരളത്തിന് നോട്ടീസ് നൽകണമെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. തമിഴ്നാട്ടിൽ ഡി.എം.കെ നേതാക്കള്‍ ബ്രാഹ്മണൻമാർക്കെതിരെ പ്രസംഗങ്ങള്‍ നടത്താറുണ്ടെന്നും ഇതുകൂടി വിദ്വേഷ പ്രസംഗത്തിൽ ഉള്‍പ്പെടുത്തണമെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.
Adjust Story Font
16