Quantcast

ചാനലുകളെ നിയന്ത്രിക്കാൻ മാർഗനിർദേശം കൊണ്ടുവരുമെന്ന് സുപ്രിംകോടതി

ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    14 Aug 2023 10:07 AM GMT

Supreme Court to bring guidelines to regulate channels
X

ന്യൂഡൽഹി: ചാനലുകളെ നിയന്ത്രിക്കാൻ മാർഗനിർദേശം കൊണ്ടുവരുമെന്ന് സുപ്രിംകോടതി. ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷന്റെ മാർഗനിർദേശം ലംഘിച്ചാൽ ഒരു ലക്ഷം രൂപ പിഴ മാത്രം പോരെന്നും കോടതി പറഞ്ഞു.

ബോംബെ ഹൈക്കോടതി പരാമർശത്തിന് എതിരായ ഹരജിയിലാണ് കോടതി ഇടപെടൽ. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ബോംബെ ഹൈക്കോടതി നടത്തിയ പരാമർശത്തിന് എതിരെയായിരുന്നു ഹരജി. മാധ്യമ വിചാരണ കോടതിയലക്ഷ്യമായി കണക്കാക്കാമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.

ഇത്തരം വിമർശനങ്ങൾ മാധ്യമപ്രവർത്തനത്തിന്റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇത് തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. എൻ.ബി.എ മാർഗനിർദേശം ലംഘിച്ചാൽ ഒരു ലക്ഷം രൂപ പിഴ ചുമത്തിയത് അപര്യാപ്തമാണെന്നും കോടതി പറഞ്ഞു. ഇത് 2008ൽ ഉള്ള പിഴയാണ്. ഇത്തരത്തിലുള്ള ഒരു വാർത്ത സംപ്രേഷണം ചെയ്താലുള്ള വരുമാനം അതിലും എത്രയോ അധികമാണെന്നും കോടതി പറഞ്ഞു.

TAGS :

Next Story