Quantcast

സർക്കാർ ഉദ്യോഗസ്ഥരെ ഹൈക്കോടതിയിൽ വിളിച്ചു വരുത്തുന്നതിൽ സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശം

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2024-01-03 14:02:08.0

Published:

3 Jan 2024 1:57 PM GMT

Supreme Courts guidance on summoning government officials in High Court
X

ഡല്‍ഹി: സർക്കാർ ഉദ്യോഗസ്ഥരെ ഹൈക്കോടതിയിൽ വിളിച്ചു വരുത്തുന്നതിൽ സുപ്രീംകോടതി മാർഗനിർദേശം പുറത്തിറക്കി. എല്ലാ സന്ദർഭങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന നിലപാട് കോടതികൾ സ്വീകരിക്കരുതെന്ന് സുപ്രിംകോടതി പുറത്തിറക്കിയ മർഗനിർദേശത്തിൽ പറയുന്നു.

'സത്യവാങ്മൂലത്തിന്റെയോ മറ്റു രേഖകളുടെയോ അടിസ്ഥാനത്തിൽ തീർപ്പ് കൽപ്പിക്കാൻ കഴിയുമെങ്കിൽ ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥരുടെ വേഷം, സാമൂഹ്യ-വിദ്യാഭ്യാസ പശ്ചാത്തലം എന്നിവ ചൂണ്ടിക്കാട്ടി പരമർശങ്ങൾ നടത്തരുത്. കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുമ്പോൾ ജാഗ്രതയും നിയന്ത്രണവും പുലർത്തണം. വീഡിയോ കോൺഫെറെൻസിലൂടെ ഹാജരാകാൻ കഴിയുമെങ്കിൽ അവസരം നൽകണം. ഇതിനായുള്ള ലിങ്ക് തലേദിവസം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ച മാർഗനിർദേശങ്ങളിൽ ഉൾപ്പെടുന്നു.

TAGS :

Next Story