Quantcast

‘പ്രതിപക്ഷത്തെ അവഗണിക്കാനാവില്ല’; സ്പീക്കർ തെരഞ്ഞെടുപ്പിൽ ഉറച്ചുനിൽക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ്

‘പ്രതിപക്ഷം ശക്തമാണെന്ന സന്ദേശമാണ് സ്പീക്കർ തെരഞ്ഞെടുപ്പിലൂടെ നൽകുന്നത്’

MediaOne Logo

Web Desk

  • Published:

    26 Jun 2024 3:49 AM GMT

kodikkunnil suresh
X

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി ഉറച്ചുനിൽക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് മീഡിയവണ്ണിനോട് പറഞ്ഞു. മത്സരത്തിലേക്ക് പോയ സാഹചര്യം സൃഷ്ടിച്ചത് ബി.ജെ.പിയും എൻ.ഡി.എ സർക്കാറുമാണ്.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് തന്നിരുന്നെങ്കിൽ മത്സരമേ ഉണ്ടാകില്ലായിരുന്നു. ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ എൻ.ഡി.എ സർക്കാർ തയാറായില്ല. ഡെപ്യൂട്ടി സ്പീക്കർ ചർച്ചകൾ നീട്ടിക്കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിച്ചത്.

പ്രതിപക്ഷത്തെ കഴിഞ്ഞ കാലത്തെപ്പോലെ അവഗണിക്കാനോ നിഷേധിക്കാനോ ബി.ജെ.പിക്ക് കഴിയില്ല. നമ്മുടെ അവസരങ്ങളും അവകാശങ്ങളും ലഭിച്ചില്ലെങ്കിൽ ജനാധിപത്യപരമായി പ്രതികരിക്കും.

പ്രതിപക്ഷം ശക്തമെന്ന സന്ദേശമാണ് സ്പീക്കർ തെരഞ്ഞെടുപ്പിലൂടെ നൽകുന്നത്. തൃണമൂൽ കോൺഗ്രസ് അടക്കമുള്ളവരുടെ ആശയക്കുഴപ്പങ്ങൾ മാറ്റിയിട്ടുണ്ട്.

തന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത് കോൺഗ്രസാണ്. പ്രതിപക്ഷം ഇത്തവണ പാർലമെന്റിൽ ശക്‌തമാണെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

TAGS :

Next Story