Quantcast

യു.പിയിൽ 76 ശതമാനം സ്‌കൂൾ വിദ്യാർഥികൾക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സർവേ

ലഖ്‌നൗ കേന്ദ്രീകരിച്ചുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്

MediaOne Logo

Web Desk

  • Published:

    6 April 2023 12:58 PM GMT

survey found that 76 percent of school students in UP have health problems
X

uttar pradesh school

ലഖ്‌ന: ഉത്തർപ്രദേശിൽ 76 ശതമാനം സ്‌കൂൾ വിദ്യാർഥികൾക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സർവേ. ലഖ്‌നൗ കേന്ദ്രീകരിച്ചുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. ഒമ്പത് ജില്ലകളിലായി 3000 വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിലാണ് വിദ്യാർഥികൾ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നതായി കണ്ടെത്തിയത്. ഐ.എ.എൻ.എസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡോ. എസ്. ഹൈദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഖ്‌നൗവടക്കമുള്ള ഒമ്പത് ജില്ലകളിലെ 3114 വിദ്യാർഥികളുടെ ബോഡി മാസ് ഇൻഡക്‌സ് (ബി.എം.ഐ- ശരീര ഭാര സൂചിക) , കായിക ക്ഷമത, ശാരീരിക പ്രവർത്തനം തുടങ്ങിയ പരിശോധിച്ചത്. 47 ശതമാനം കുട്ടികളുടെ ബോഡി മാസ് ഇൻഡക്‌സും ആരോഗ്യകരമായ പരിധിക്കപ്പുറമാണെന്ന് പഠനത്തിൽ കണ്ടെത്തി. 59 ശതമാനം വിദ്യാർഥികൾക്കും കാഴ്ചാ പ്രശ്‌നങ്ങളടക്കമുള്ള നേത്ര രോഗങ്ങളുണ്ടെന്നും നിരീക്ഷിച്ചു. 52 ശതമാനം പേർക്ക് പല്ലുകൾക്കും വായക്കും അസുഖമുണ്ടെന്നും പഠനത്തിൽ വ്യക്തമായി. അസുഖങ്ങൾ ജീവഹാനി വരുത്തുന്നതിന് മുമ്പേ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് 20 വിദഗ്ധരടങ്ങിയ സംഘം സർവേ നടത്തിയത്.

'സ്‌കൂളുകളിൽ കരിക്കുലത്തിന്റെ ഭാഗമായി തന്നെ ആരോഗ്യ പരിശോധന നടത്തണമെന്ന് ഞങ്ങളുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ശിപാർശ ചെയ്യുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്താനും കൃത്യമായ തുടർനടപടികൾ ചെയ്യാനുമായി ഓരോ കുട്ടികൾക്കും അക്കാദമിക് റിപ്പോർട്ട് കാർഡിനൊപ്പം ആരോഗ്യ കാർഡ് നൽകണമെന്നും നിർദേശിക്കുന്നു' ഡോ. ഹൈദർ പറഞ്ഞു.

survey found that 76 percent of school students in UP have health problems

TAGS :
Next Story