Quantcast

സംഭൽ മസ്‌ജിദ് സർവേ: യുപി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

കോടതി നിയോഗിച്ച കമ്മീഷണറാണ് ചാന്ദോസി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-01-02 14:44:49.0

Published:

2 Jan 2025 1:01 PM GMT

shahi masjid
X

ഡൽഹി: സംഭൽ ഷാഹി ജമാ മസ്‌ജിദ് സർവേ റിപ്പോർട്ട് സമർപ്പിച്ചു. കോടതി നിയോഗിച്ച കമ്മീഷണർ രമേശ് സിങ് രാഘവ് ചാന്ദോസി കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ജനുവരി ആറുവരെ വിഷയത്തിൽ വിചാരണക്കോടതി തീരുമാനമെടുക്കരുതെന്ന് സുപ്രിംകോടതി ഉത്തരവുണ്ട്.

ഹരിഹർമന്ദിർ തകർത്താണ് മുഗൾചക്രവർത്തി ബാബർ സംഭൽ പള്ളി പണിതതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ നവംബർ 19, നവംബർ 24 തീയതികളിലാണ് മസ്‌ജിദിൽ സർവേ നടത്തിയത്. സർവേ നടപടികൾക്ക് പിന്നാലെ പ്രദേശത്ത് സംഘർഷം രൂക്ഷമായിരുന്നു. സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നവംബർ 19നാണ് കോടതി കമ്മീഷനെ നിയോഗിച്ചത്.

TAGS :

Next Story