കാലിൽ മൈക്രോചിപ്പും ക്യാമറയും: ഒഡീഷയിൽ 'ചാര'പ്രാവിനെ പിടികൂടി
ചിറകുകളിൽ ഒളിപ്പിച്ച നിലയിൽ അജ്ഞാതഭാഷയിലെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്
ഭുവനേശ്വർ: ഒഡീഷയിൽ ചാരപ്രവർത്തനത്തിനുപയോഗിച്ചതെന്ന് കരുതുന്ന പ്രാവിനെ പിടികൂടി. ജഗത്സിംഗ്പൂർ ജില്ലയിൽ പാരദീപ് തീരത്താണ് പ്രാവിനെ കണ്ടെത്തിയത്.
കാലിൽ മൈക്രോചിപ്പിന്റേതിന് സമാനമായ സംവിധാനവും ക്യാമറയും ഘടിപ്പിച്ച നിലയിലായിരുന്നു പ്രാവ്. ചിറകുകളിൽ ഒളിപ്പിച്ച നിലയിൽ അജ്ഞാതഭാഷയിലെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മീൻപിടിത്തത്തിനിടെ മത്സ്യത്തൊഴിലാളികളാണ് ആദ്യം പ്രാവിനെ കണ്ടെത്തുന്നത്. ശേഷം ഇവർ ഇതിനെ മറൈൻ പൊലീസിലേൽപ്പിക്കുകയായിരുന്നു.
കുറിപ്പിലെഴുതിയിരിക്കുന്നതെന്താണെന്ന് കണ്ടെത്താൻ പൊലീസ് വിദഗ്ധ സഹായം തേടിയിട്ടുണ്ട്. പ്രാവിന്റെ ശരീരത്തിൽ കണ്ടെത്തിയ ഉപകരണങ്ങളെപ്പറ്റി പഠിക്കാൻ ഫോറൻസിക് സയൻസ് ഡിപ്പാർട്ട്‌മെന്റിന്റെ സഹായം തേടുമെന്ന് ജഗത്സിംഗ്പർ പൊലീസ് സൂപ്രണ്ട് രാഹുൽ പി.ആർ അറിയിച്ചു.
Next Story
Adjust Story Font
16