ത്രിപുരയിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു
മേഘാലയിലും നാഗാലാൻഡിലും നാളെയും ത്രിപുരയിൽ മറ്റന്നാളുമാണ് സത്യപ്രതിജ്ഞ
ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം മണിക് സാഹ
അഗര്‍ത്തല: ബി.ജെ.പി അധികാരം നിലനിർത്തിയ ത്രിപുരയിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മേഘാലയിലും നാഗാലാൻഡിലും നാളെയും ത്രിപുരയിൽ മറ്റന്നാളുമാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുക്കും.
മണിക് സാഹ, പ്രതിമ ഭൗമിക് എന്നീ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നതോടെയാണ് ത്രിപുരയിൽ അനിശ്ചിതത്വം ഉടലെടുത്തത്. ബി.ജെ.പിയെ തുടർഭരണത്തിലെത്തിച്ച മണിക് സാഹയ്ക്ക് എം.എൽ.എമാരുടെ പിന്തുണയുണ്ട്. സി.പി.എം ശക്തി കേന്ദ്രമായ ധൻ പൂരിൽ നേടിയ വൻ വിജയം, പുതുമുഖം, വനിത, ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള ബന്ധം എന്നിവ ഭൗമിക്ക് അനുകൂലമാണ്.
വനിത ദിനത്തിലെ സത്യപ്രതിജ്ഞ ഭൗമിയുടെ സാധ്യത വർധിപ്പിക്കുന്നു. ബി.ജെ.പി കേന്ദ്ര നിരീക്ഷകരുടെ സാനിധ്യത്തിൽ നടക്കുന്ന നിയമസഭ കക്ഷി യോഗത്തിൽ പ്രഖ്യാപനം ഉണ്ടാകും. അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ നടന്ന മേഘാലയയിൽ കോൺറാഡ് സാങ്മ ഭൂരിപക്ഷം ഉറപ്പിച്ചു. യു.ഡി.പിയും പി.ഡി.എഫും സർക്കാരിന് പിന്തുണ നൽകിയതോടെ സാങ്മയുടെ ഒപ്പമുള്ള എം.എൽ.എമാരുടെ എണ്ണം 45 ആയി. നാഗാലാൻഡിൽ അഞ്ചാം തവണയും നെഫ്യൂറിയോ തന്നെയാണ് മുഖ്യമന്ത്രി. എൻ.ഡി.പി.പി - ബി.ജെ.പി സഖ്യത്തിന് സംസ്ഥാനത്ത് ഭൂരിപക്ഷമുണ്ട്. നാഗാലാൻഡിൽ സർക്കാരിന്‍റെ ഭാഗമാകുമോ എന്നതിൽ എൻ.സി.പി ഇന്ന് നിലപാട് അറിയിക്കും. നിയമസഭയിൽ 7 എം.എൽ.എമാരാണ് എൻ.സി.പി ഉള്ളത്.
Adjust Story Font
16