Quantcast

എംപിമാരുടെ സസ്പെൻഷൻ; അഞ്ചു പാർട്ടികളെ ചർച്ചയ്ക്ക് വിളിച്ചു കേന്ദ്രസർക്കാർ; ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് ബിനോയ് വിശ്വം

സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ സത്യഗ്രഹമിരുന്നു വരികയാണ്. അതിനിടയിലാണ് കേന്ദ്രസർക്കാർ നടപടി

MediaOne Logo

Web Desk

  • Updated:

    2021-12-19 16:02:26.0

Published:

19 Dec 2021 2:55 PM GMT

എംപിമാരുടെ സസ്പെൻഷൻ; അഞ്ചു പാർട്ടികളെ ചർച്ചയ്ക്ക് വിളിച്ചു കേന്ദ്രസർക്കാർ; ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് ബിനോയ് വിശ്വം
X

രാജ്യസഭയിൽ മോശം പെരുമാറ്റം നടത്തിയതെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത എം.പിമാരിൽ അഞ്ചു പാർട്ടിക്കാരെ മാത്രം ചർച്ചയ്ക്ക് വിളിച്ചു കേന്ദ്രസർക്കാർ. ആഗസ്റ്റ് 11 ന് സി.പി.എം എം.പി എളമരം കരീം, ബിനോയി വിശ്വം, ആറ് കോൺഗ്രസ് എം.പിമാർ, ശിവസേന എം.പി അനിൽദേശായി, തൃണമൂൽ കോൺഗ്രസിന്റെ എം.പി ഡോളാ സെൻ, ശാന്ത ഛേത്രി എന്നീ 12 എം.പിമാരെയാണ് സസ്‌പെൻഡ് ചെയ്തിവുന്നത്. ഇവരിൽ അഞ്ചു പാർട്ടിക്കാരെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അഞ്ചു പാർട്ടിക്കാരെ ചർച്ചയ്ക്ക് വിളിച്ചത് mpപ്രതിപക്ഷ എംപിമാരെ ഭിന്നിപ്പിക്കാനുള്ള നീക്കമാണിതെന്നും നാളെ 9.45 ന് ചേരുന്ന പ്രതിപക്ഷയോഗത്തിൽ സർക്കാറുമായി സംസാരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു.

പെഗാസസ് വിഷയത്തിലെ അന്വേഷണവും പാർലമെന്റിൽ ചർച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അന്ന് സഭയിൽ പ്രതിഷേധിച്ചത്. തുടർന്ന് എംപിമാരെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. എം.പിമാർ സ്പീക്കറോടും സഭയോടും മാപ്പുപറഞ്ഞാൽ സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാമെന്ന് പാർലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു. എന്നാൽ മാപ്പു പറയാൻ ഞങ്ങൾ സവർക്കറല്ലെന്നായിരുന്നു ബിനോയ് വിശ്വം പ്രതികരിച്ചിരുന്നത്. വൈരാഗ്യബുദ്ധിയോടെയാണ് സർക്കാർ പെരുമാറുന്നത്. ഇന്ത്യയിൽ നരേന്ദ്ര മോദി മാർഷൽ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ സത്യഗ്രഹമിരിന്നു വരികയാണ്. അതിനിടയിലാണ് കേന്ദ്രസർക്കാർ നടപടി.

Suspension of MPs; Central government calls five parties for talks; Binoy Vishwam says it is a move to divide

TAGS :

Next Story