സ്വാതി മാലിവാൾ കേസ്: ബിഭവ് കുമാറിനെതിരെ വധശ്രമം ചുമത്തി കുറ്റപത്രം
തീസ് ഹസാരി കോടതിയിലാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്
ഡൽഹി: സ്വാതി മാലിവാൾ എം.പിയെ ആക്രമിച്ച കേസിൽ കേജ്രിവാളിൻറെ മുൻ പി.എ ബിഭവ് കുമാറിനെതിരെ നരഹത്യാശ്രമക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുവയ്ക്കൽ, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ബിഭവ് കുമാറിനെതിരെ ചുമത്തിയിട്ടുണ്ട്. തീസ് ഹസാരി കോടതിയിലാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ മെയ് 13ന് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് ബിഭവ് തന്നെ കയ്യേറ്റം ചെയ്തെന്നാണ് സ്വാതി മാലിവാളിന്റെ പരാതി. ബിഭവ് കുമാർ തൻറെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും കെജ്രിവാളിൻറെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും കാണിച്ച് സ്വാതി പൊലീസിന് മൊഴിയും നൽകിയിരുന്നു.
Next Story
Adjust Story Font
16