സ്വാതി മാലിവാൾ കേസ്; ബിഭവ് കുമാറിൻറെ ജാമ്യാപേക്ഷ തള്ളി
തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് സ്വാതി കോടതിയെ അറിയിച്ചു
ഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അതിക്രമിച്ചക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻറെ പി.എ ബിഭവ് കുമാറിൻറെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളി. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് സ്വാതി കോടതിയെ അറിയിച്ചു
അതിക്രമക്കേസിൽ പ്രതിഭാഗം വാദത്തിനിടെ സ്വാതി മാലിവാൾ പൊട്ടിക്കരഞ്ഞു. വാദം നടക്കവേ ഡൽഹി തീസ് ഹസാരി കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അതിക്രമം നടന്നതായി പറയുന്ന സമയത്ത് ബിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിലില്ല എന്നായിരുന്നു പ്രതിഭാഗത്തിൻറെ പ്രധാനവാദം.
സ്വാതിയുടെ ശരീരത്തിലെ പരിക്കുകൾ ഗുരുതരമല്ലെന്നും അവ സ്വാതി സ്വയം ഉണ്ടാക്കിയതാവാമെന്നും പ്രതിഭാഗം അഭിഭാഷൻ എൻ ഹരിഹരൻ വാദിച്ചു. ഇതിനുപിന്നാലെയാണ് സ്വാതി പൊട്ടിക്കരഞ്ഞത്.
മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പി എ ബിഭവ് കുമാർ ആക്രമിച്ചന്ന പരാതിയിൽ കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ബിഭവവിനെ അറസ്റ്റ് ചെയ്തത്. നാലുദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാിച്ചതോടെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
Adjust Story Font
16