ബിരിയാണിയില്ലാതെ എന്ത് ആഘോഷം...! ഇന്നലെ ഇന്ത്യക്കാർ കഴിച്ചത് 3.50 ലക്ഷം ബിരിയാണികൾ
ഹൈദരാബാദിലെ പ്രശസ്ത ഹോട്ടലായ ബാവാർച്ചി മിനിറ്റിൽ രണ്ട് ബിരിയാണികളാണ് വിതരണം ചെയ്തത്
ന്യൂഡൽഹി: ആഘോഷമേതുമായിക്കൊള്ളട്ടെ, ബിരിയാണിയില്ലാതെ ഇന്ത്യക്കാർക്കെന്ത് ആഘോഷരാവ്. പുതുവർഷത്തലേന്നും ആ പതിവ് തെറ്റിയില്ല. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്ക് ശനിയാഴ്ച മാത്രം ലഭിച്ചത് 3.50 ലക്ഷം ബിരിയാണി ഓർഡറുകളാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്തത് ഹൈദരാബാദി ബിരിയാണിയാണ്.
ശനിയാഴ്ച രാത്രി 7.20ന് 1.65 ലക്ഷം ബിരിയാണി ഓർഡറുകളാണ് ഡെലിവറി ചെയ്തതെന്ന് സ്വഗ്ഗി അധികൃതർ പി.ടി.ഐയോട് പറഞ്ഞു. ഹൈദരാബാദിൽ ഏറ്റവും കൂടുതൽ ബിരിയാണി വിൽക്കുന്ന റെസ്റ്റോറന്റുകളിൽ ഒന്നായ ബവാർച്ചി കഴിഞ്ഞവർഷം മിനിറ്റിൽ രണ്ട് ബിരിയാണികളാണ് വിതരണം ചെയ്തത്. ഇത്തവണയും സ്ഥിതി അതുതന്നെ.15 ടൺ ബിരിയാണിയാണ് ഈ പുതുവത്സരത്തിന് വിൽപ്പനക്കായി തയ്യാറാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ബിരിയാണി കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഓർഡൽ ലഭിച്ചത് പിസക്കായിരുന്നു. രാത്രി 10.25 ഓടെ 61,287 പിസ്സകളാണ് സ്വിഗ്ഗി ഡെലിവറി ചെയ്തത്.
ശനിയാഴ്ച വൈകുന്നേരം 7 മണി വരെ 1.76 ലക്ഷം പാക്കറ്റ് ചിപ്‌സുകളും വിറ്റിട്ടുണ്ട്.ശനിയാഴ്ച രാത്രി 9.18 വരെ 12,344 പേരാണ് കിച്ചടി ഓർഡർ ചെയ്തതെന്നും സ്വിഗ്ഗി അറിയിച്ചു.
Adjust Story Font
16