Quantcast

'പൗരത്വ നിയമവും പിന്‍വലിക്കണം'; കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ ആവശ്യവുമായി ബി.എസ്.പി

സി.എ.എ പിന്‍വലിക്കണമെന്ന ആവശ്യവുമായി മുസ്‍ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും രംഗത്തുവന്നു

MediaOne Logo

ijas

  • Updated:

    2021-11-20 07:12:53.0

Published:

20 Nov 2021 6:57 AM GMT

പൗരത്വ നിയമവും പിന്‍വലിക്കണം; കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ ആവശ്യവുമായി ബി.എസ്.പി
X

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ പൗരത്വ നിയമം കൂടി പിന്‍വലിക്കണമെന്ന ആവശ്യവുമായി ബി.എസ്.പി എം.പി. ഒട്ടും സമയം പാഴാക്കാതെ സി.എ.എ പിന്‍വലിക്കണമെന്ന് ബി.എസ്.പി എം.പി ഡാനിഷ് അലി ആവശ്യപ്പെട്ടു.

മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു. ശക്തമായ കേന്ദ്ര ഭരണത്തിനും കോര്‍പ്പറേറ്റുകള്‍ക്കുമെതിരെ പോരാടാനും സ്വയം സമര്‍പ്പിക്കാനുമുള്ള കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനെ അഭിനന്ദിക്കുന്നു', ഡാനിഷ് അലി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഡാനിഷ് അലി സി.എ.എക്കെതിരെ രംഗത്തുവന്നത്.

സി.എ.എ പിന്‍വലിക്കണമെന്ന ആവശ്യവുമായി മുസ്‍ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും രംഗത്തുവന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്ത ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ അര്‍ഷാദ് മദനി സമാനമായ രീതിയില്‍ പൗരത്വ നിയമവും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

കര്‍ഷകരുടെ പോരാട്ടത്തെ അഭിനന്ദിക്കുന്നു. രാജ്യത്തെ മറ്റെല്ലാ പ്രക്ഷോഭങ്ങളിലും ചെയ്തതുപോലെ കർഷക സമരത്തെയും കീഴ്പ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തി. സമരം നടത്തുന്ന കര്‍ഷകരെ വിഭജിക്കാന്‍ ശ്രമിച്ചു. അതിനെയെല്ലാം അതിജീവിച്ച് സമര്‍പ്പിച്ച് അവര്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. രാജ്യത്തെ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കർഷകരെ പ്രേരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ജനാധിപത്യത്തിന്‍റെയും ജനങ്ങളുടെയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ഡിസംബര്‍ 12ന് പൗരത്വ ഭേദഗതി ബില്ലായി അവതരിപ്പിക്കുകയും പിന്നീട് 2020 ജനുവരി 10ന് നിയമമായി പാസാക്കുകയും ചെയ്യുകയായിരുന്നു. സി.എ.എ പാസാക്കിയതോടെ രാജ്യമെങ്ങും വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

TAGS :

Next Story