Quantcast

'ഇറ്റാലിയൻ കണ്ണട എടുത്തു മാറ്റണം, എങ്കിൽ വികസനം കാണാം'; രാഹുലിനെതിരെ അമിത് ഷാ

അമ്പത് വർഷത്തിനിടെ കഴിയാത്തതാണ് എട്ടു വർഷം കൊണ്ട് പ്രധാനമന്ത്രി സാധ്യമാക്കിയത്

MediaOne Logo

Web Desk

  • Published:

    22 May 2022 1:13 PM GMT

ഇറ്റാലിയൻ കണ്ണട എടുത്തു മാറ്റണം, എങ്കിൽ വികസനം കാണാം; രാഹുലിനെതിരെ അമിത് ഷാ
X

ഇറ്റാനഗർ: ബിജെപി അധികാരത്തിലെത്തിയ ശേഷമുള്ള വികസനം കാണണമെങ്കിൽ രാഹുൽ ഗാന്ധി ഇറ്റാലിയൻ കണ്ണട ഊരി വച്ച് കണ്ണു തുറന്നു നോക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരുണാചൽ പ്രദേശിലെ നാംസായ് ജില്ലയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാ.

'എട്ടു വർഷമായി ബിജെപി എന്തു ചെയ്തു എന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. ഈയാളുകൾ അവരുടെ കണ്ണടച്ചു പിടിച്ചാണ് ഉണർന്നിരിക്കുന്നത്. രാഹുൽ ബാബ തന്റെ ഇറ്റാലിയൻ കണ്ണട ഊരി നോക്കണം. പ്രധാനമന്ത്രിയും മുഖ്യമന്ത്രി പേമ ഖണ്ഡുവും ചെയ്ത വികസന പ്രവർത്തനങ്ങൾ അപ്പോൾ അദ്ദേഹത്തിന് കാണാം' - അമിത് ഷാ പറഞ്ഞു.

'അരുണാചൽ പ്രദേശിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി കഴിഞ്ഞ എട്ടു വർഷത്തിനിടെ ഒരുപാട് കാര്യങ്ങളാണ് ചെയ്തത്. ടൂറിസം മേഖലയ്ക്ക് കരുത്തേകി ക്രമസമാധാന നില ശക്തിപ്പെടുത്തി. അമ്പത് വർഷത്തിനിടെ കഴിയാത്തതാണ് എട്ടു വർഷം കൊണ്ട് പ്രധാനമന്ത്രിയും പേമ ഖണ്ഡുവും സാധ്യമാക്കിയത്' - അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടു ദിവസത്തിനെ അരുണാചൽ സന്ദർശനത്തിനാണ് ആഭ്യന്തര മന്ത്രി അരുണാചലിലെത്തിയത്. സംസ്ഥാനത്തെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.

നേരത്തെ, യുകെ സന്ദർശനത്തിനിടെ ബിജെപി സർക്കാറിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം നടത്തിയിരുന്നു. സംതൃപ്തവും സമാധാനപൂർണവുമായ സാഹചര്യമല്ല ഇന്ത്യയിൽ നിലവിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി രാജ്യത്തിന്റെ ഭരണഘടന തകിടംമറഇച്ചു. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഐഡിയാസ് ഫോർ ഇന്ത്യ കോൺക്ലേവിൽ പങ്കെടുത്തു സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

TAGS :

Next Story