തമിഴ്നാട്ടില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; 1116 കോടിയുടെ നഷ്ടം, ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 91,161 പരാതികള്‍
ഇരയായവർ ഉടൻ തന്നെ പരാതി നൽകുന്നത് പണം വീണ്ടെടുക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് പൊലീസ്
ചെന്നൈ: തമിഴ്‌നാട്ടിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾ ഉണ്ടാക്കിയത് കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സൈബർ തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായത് 1116 കോടി രൂപ.
ഈ നഷ്ടങ്ങൾ നികത്താൻ തമിഴ്നാട് സൈബർ ക്രൈം വിഭാഗം കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കൃത്യസമയത്ത് പരാതി നൽകിയതിനാൽ 526 കോടി രൂപയുടെ കൈമാറ്റം മരവിപ്പിക്കാനും 48 കോടി പരാതിക്കാർക്ക് തിരികെ നൽകാനും സാധിച്ചതായി തമിഴ്നാട് സൈബർ സെൽ അറിയിച്ചു.
ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ഈ കാലയളവിൽ മൊത്തം 91,161 പരാതികൾ ആണ് രേഖപ്പെടുത്തിയത്. ഇരയായവർ ഉടൻ തന്നെ പരാതി നൽകുന്നത് പണം വീണ്ടെടുക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
ടെലിഗ്രാമിലോ വാട്സാപ്പിലോ അപരിചിതമായ ഗ്രൂപ്പുകളിൽ ചേരരുത്, ഇ-മെയിൽ വിവരങ്ങൾ ചോരാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പരാതികൾ ഉടൻതന്നെ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു
Adjust Story Font
16