തമിഴ്‌നാട്ടിൽ തിയേറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും: സ്‌കൂളുകൾ സെപ്തംബർ ഒന്ന് മുതൽ
വരുന്ന തിങ്കളാളഴ്ച (സെപ്തംബര്‍ 21)മുതൽ 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതാണ് മറ്റൊരു ഇളവ്. തിയേറ്ററിലെ എല്ലാ ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം
കൂടുതല്‍ ഇളവുകളോടെ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ സെപ്തംബര്‍ ആറു വരെ നീട്ടി. സെപ്റ്റംബർ ഒന്നു മുതൽ സ്കൂളുകളും കോളജുകളും തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. 9 മുതൽ 12 വരെയുള്ള കുട്ടികള്‍ക്കാണ് ക്ളാസുകള്‍ ആരംഭിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ കര്‍ശനമായി തന്നെ പാലിച്ചുകൊണ്ടാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
ഇതു സംബന്ധിച്ച മാർഗനിർദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അതേസമയം 1 മുതൽ എട്ട് വരെയുള്ള ക്ലാസുകൾ തുറക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. ഈ മാസം 6നാണ് 23 വരെ ലോക്ഡൗൺ നീട്ടി തമിഴ്‌നാട് സർക്കാർ ഉത്തരവ് പ്രഖ്യാപിച്ചത്. ഈ കാലയളവ് കഴിയാനിരിക്കെയാണ് കൂടുതൽ ഇളവുകൾ നൽകി ലോക്ഡൗൺ നീട്ടാൺ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.
വരുന്ന തിങ്കളാഴ്ച മുതൽ(സെപ്തംബര്‍ 21) 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതാണ് മറ്റൊരു ഇളവ്. തിയേറ്ററിലെ എല്ലാ ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. ബാറുകൾ തുറക്കാനും ബീച്ചുകളിൽ സന്ദർശകരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മൃഗശാലകളിലും സന്ദർശകരെ അനുവദിക്കും. ആന്ധ്രാപ്രദേശിൽനിന്നും കർണാടകയിൽ നിന്നുമുള്ള ബസ് സർവീസുകൾക്കും അനുമതി നല്‍കി. ബീച്ചുകളിലെ കച്ചവടക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം.
Adjust Story Font
16