Quantcast

രാജീവ് ഗാന്ധി വധം: നളിനിയുടെ പരോൾ പരിഗണനയിലെന്ന് തമിഴ്നാട് സർക്കാർ

MediaOne Logo

Web Desk

  • Published:

    20 Dec 2021 4:19 PM GMT

രാജീവ് ഗാന്ധി വധം: നളിനിയുടെ പരോൾ പരിഗണനയിലെന്ന് തമിഴ്നാട് സർക്കാർ
X

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന് പരോൾ അനുവദിക്കുന്നത് തങ്ങളുടെ പരിഗണയിലാണെന്നു തമിഴ്നാട് സർക്കാർ. നളിനിയുടെ അമ്മ പത്മിനി നൽകിയ ഹരജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ പബ്ലിക് പ്രോസിക്യൂട്ടർ മുഹമ്മദ് ഹസൻ ജിന്ന അറിയിച്ചതാണ് ഇക്കാര്യം.

താൻ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നു മകൾ അടുത്ത് വേണമെന്നുണ്ടെന്നും പത്മ തന്റെ ഹർജിയിൽ പറയുന്നു. മകൾക്ക് ഒരു മാസത്തെ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു. ഹരജി സർക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാൻ കുറച്ചുകൂടി സമയം അനുവദിക്കണമെന്നും ജിന്ന കോടതിയോട് ആവശ്യപ്പെട്ടു.

1991 മേയ് 21 നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ എൽടിടിഇയുടെ ചാവേറാക്രമണത്തിൽ രാജീവ് കൊല്ലപ്പെട്ടത്. മുരുകൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നീ ഏഴുപേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.

Summary : Tamil Nadu govt considering plea for parole to Nalini, Madras High Court informed

TAGS :

Next Story