റോഡപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് 5000 രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് സ്റ്റാലിൻ
അപകടങ്ങളിൽ പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'ഇന്നുയിർ കാപ്പൻ' എന്ന പദ്ധതി നേരത്തെ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.
റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് അടിയന്തര സഹായം നൽകുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ''റോഡപകടത്തിൽപ്പെട്ടവരെ സഹായിക്കുകയും ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുന്നവർക്ക് 5000 രൂപ ക്യാഷ് അവാർഡും അനുമോദന സർട്ടിഫിക്കറ്റും നൽകും''-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
അപകടങ്ങളിൽ പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'ഇന്നുയിർ കാപ്പൻ' എന്ന പദ്ധതി നേരത്തെ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. 408 സ്വകാര്യ ആശുപത്രികളും 201 സർക്കാർ ആശുപത്രികളും അടക്കം 609 ആശുപത്രികളിലാണ് ഈ പദ്ധതി നടപ്പാക്കിയത്.
ഒരു ലക്ഷം രൂപ വരെ ചെലവ് വരെ 81 അംഗീകൃത ജീവൻരക്ഷാ നടപടിക്രമങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. തമിഴ്‌നാട് സ്വദേശികൾക്കും സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയവർക്കും അപകടം നടന്ന ഉടനെ ലഭിക്കുന്ന ചികിത്സ സൗജന്യമായിരിക്കും.
Adjust Story Font
16