Quantcast

കേന്ദ്രത്തില്‍ നിന്ന് ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ കൂടി ആവശ്യപ്പെട്ട് തമിഴ്നാട്

സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി എല്ലാ ആഴ്ച്ചയും മെഗാ വാക്സിനേഷന്‍ ക്യാംപ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2021-09-07 10:55:29.0

Published:

7 Sep 2021 10:38 AM GMT

കേന്ദ്രത്തില്‍ നിന്ന് ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ കൂടി ആവശ്യപ്പെട്ട് തമിഴ്നാട്
X

അടിയന്തരമായി കേന്ദ്രത്തില്‍ നിന്ന് ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ കൂടി ആവശ്യപ്പെട്ട് തമിഴ്നാട്. സെപ്റ്റംബര്‍ 12ന് തുടങ്ങാനിരിക്കുന്ന മെഗാ വാക്സിനേഷന്‍ ക്യാംപിന് വേണ്ടിയാണ് ഇത്രയധികം ഡോസ് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

വാക്സിനൊപ്പം 0.5 എം എല്‍ ഓട്ടോ ഡിസേബിള്‍ സിറിഞ്ചുകളോ 1 എം എല്‍ സിറിഞ്ചുകളോ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് എഴുതിയ കത്തില്‍ തമിഴ്നാട് ആരോഗ്യ മന്ത്രി എം സുബ്രമണ്യന്‍ ആവശ്യപ്പെട്ടു. ഗവണ്‍മെന്‍റ് വാക്സിനേഷന്‍ സെന്‍ററുകള്‍ക്ക് നല്‍കുന്ന 1.04 കോടി ഡോസ് വാക്സിന് പുറമേയാണിത്.

സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി എല്ലാ ആഴ്ച്ചയും മെഗാ വാക്സിനേഷന്‍ ക്യാംപ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു. 18 വയസ്സിനു മുകളിലുള്ള, വാക്സിന്‍ ലഭിക്കാത്ത എല്ലാവര്‍ക്കും ഇത് വഴി വാക്സിനേഷന്‍ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 2.63കോടി പേര്‍ക്ക് ഫസ്റ്റ് ഡോസും 68.91 ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയായി ദിവസവും അഞ്ച് ലക്ഷം ഡോസ് വാക്സിനാണ് തമിഴ്നാട് നല്‍കിക്കൊണ്ടിരിക്കുന്നത്.

TAGS :

Next Story