തമിഴ്നാട്ടിൽ ഇനിമുതൽ സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ വാക്സിൻ
137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക
തമിഴ്നാട്ടിൽ സർക്കാർ ആശുപത്രികൾക്ക് പിന്നാലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ് വാക്സിനേഷൻ പദ്ധതിക്ക് തുടക്കം കുറിച്ച് സർക്കാർ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈ കാവേരി ആശുപത്രിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. 137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.
സൗജന്യ വാക്സിനൊപ്പം പണം നൽകിയുള്ള വാക്സിൻ കുത്തിവെപ്പെടുക്കാനും സ്വകാര്യ ആശുപത്രികളിൽ സൗകര്യമുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത(സി.എസ്.ആർ) ഫണ്ട് ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക.
2.20 കോടി രൂപ സംഭാവന നൽകിയതിനുപുറമെ മറ്റു കമ്പനികളും ഫണ്ട് കൈമാറിയിരുന്നു. സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്സിനേഷൻ നടപടികൾ ആരംഭിക്കുന്നതോടെ സർക്കാർ ആശുപത്രികളിലെ തിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ.
Next Story
Adjust Story Font
16