'തമിഴ് തായ് വാഴ്ത്ത്' ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച് തമിഴ്നാട്
പൊതുചടങ്ങുകളില്‍ ഈ ഗാനം ആലപിക്കണം. അപ്പോള്‍ എഴുന്നേറ്റുനില്‍ക്കുകയും വേണം.
'തമിഴ് തായ് വാഴ്ത്ത്' ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച് സ്റ്റാലിന്‍ സർക്കാർ. പൊതുചടങ്ങുകളില്‍ ഈ ഗാനം ആലപിക്കണം. ആ സമയം എഴുന്നേറ്റുനില്‍ക്കുകയും വേണം.
ദേശീയഗാനത്തിനു നല്‍കുന്ന ആദരവ് ഇനി തമിഴ് തായ് വാഴ്ത്തിനും നല്‍കണം. ഇതൊരു പ്രാര്‍ഥനാഗാനം മാത്രമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. തമിഴ് തായ് വാഴ്ത്ത് ദേശീയ ഗാനമല്ലെന്നും അതിനാൽ ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്നാല്‍ അതൊന്നും പരിഗണിക്കാതെ സംസ്ഥാന ഗാനമെന്ന നിലപാടുമായി സ്റ്റാലിന്‍ മുന്നോട്ടുപോവുകയായിരുന്നു. ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ ഔദ്യോഗികമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും നടക്കുന്ന എല്ലാ പൊതുപരിപാടികളും തമിഴ് തായ് വാഴ്ത്ത് ആലപിക്കണം. ഭിന്നശേഷിക്കാർ ഒഴികെ എല്ലാവരും തമിഴ് തായ് വാഴ്ത്ത് ആലപിക്കുമ്പോൾ എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. 55 സെക്കൻഡാണ് ഗാനത്തിന്‍റെ ദൈര്‍ഘ്യം.
ഈ തമിഴ് തായ് വാഴ്ത്തിനു പിന്നിൽ മലയാളിയാണ്. ആലപ്പുഴ സ്വദേശിയായ മനോൻമണിയം പി.സുന്ദരംപിള്ളയാണ് ഈ ഗാനം രചിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ട്യൂട്ടറായിരുന്ന പ്രഫ.പി.സുന്ദരംപിള്ള രചിച്ച 'മനോൻമണീയം' എന്ന കാവ്യ നാടകത്തിന്റെ അവതരണ ഗാനമായിരുന്നു 9 വരികളുള്ള തമിഴ് തായ് വാഴ്ത്ത്. സുന്ദരംപിള്ള തിരുവനന്തപുരം മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) 1876 മുതൽ 21 വർഷം ഫിസോലഫി പ്രൊഫസറായിരുന്നു.
Adjust Story Font
16