പൊതുവേദിയിൽ ഏറ്റുമുട്ടി ഡി.എം.കെ എൻ.ടി കെ പ്രവർത്തകർ
പരിപാടിയിൽ എൻ.ടി.കെ യുടെ സംസ്ഥാന വക്താവ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്
തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ഡി.എം.കെ ,എൻ.ടി.കെ പ്രവർത്തകർ തമ്മിൽ സംഘർഷം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലും കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുമായി പിടിക്കപ്പെട്ട നിരപരാധികളെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് നാം തമിഴർ കച്ചി സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്.
പരിപാടിയിൽ എൻ.ടി.കെ യുടെ സംസ്ഥാന വക്താവായ ഹിംലർ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. ബി.ജെ.പി യും മുസ്ലിങ്ങളും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുമെന്നും എന്നാൽ ഡി.എം.കെ തോളിൽ കയ്യിട്ട ശേഷം പിന്നിൽ നിന്ന് കുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം കേട്ട് നിന്ന ഡി.എം.കെ പ്രവർത്തകർ സ്റ്റേജിലേക്ക് കയറുകയും ഹിംലറെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പൊലീസ് എത്തി പ്രവർത്തകരെ പിരിച്ചു വിടുകയാണുണ്ടായത്
Adjust Story Font
16