Quantcast

സർക്കാർ പദ്ധതി തുടങ്ങുമ്പോൾ ഹൈന്ദവ ആചാരപ്രകാരം പൂജ; തടഞ്ഞ് ഡിഎംകെ എം.പി

ക്രിസ്ത്യൻ പള്ളിയിൽനിന്ന് പാതിരിമാരെയും മുസ്‌ലിം പള്ളിയിൽനിന്ന് ഇമാമുമാരെയും കൂടി വിളിച്ച് നടത്തുകയാണെങ്കിൽ മാത്രം നടത്തിയാൽ മതിയെന്നും അദ്ദേഹം പറയുന്നത് വീഡിയോയിൽ കാണാം.

MediaOne Logo

Web Desk

  • Updated:

    2022-07-17 05:35:48.0

Published:

16 July 2022 1:45 PM GMT

സർക്കാർ പദ്ധതി തുടങ്ങുമ്പോൾ ഹൈന്ദവ ആചാരപ്രകാരം പൂജ; തടഞ്ഞ് ഡിഎംകെ എം.പി
X

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായി ഹൈന്ദവ വിശ്വാസപ്രകാരമുള്ള പൂജ നടത്തിയതിനെ തടഞ്ഞ് ഡിഎംകെ എംപി സെന്തിൽ കുമാർ. മതേതരമായ രീതിയിൽ ചടങ്ങ് നടത്തേണ്ട ഒരു സർക്കാർ പദ്ധതിയുടെ ആരംഭം ഒരു പ്രത്യേക മതവിശ്വാസ പ്രകാരം നടത്തിയതിനെയാണ് എം.പി ചോദ്യം ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തിയ എം.പി ഹിന്ദു ആചാരപ്രകാരം ചടങ്ങ് നടത്തിയതിൽ ഉദ്യോഗസ്ഥരെ ശാസിക്കുന്നതും ക്രിസ്ത്യൻ പള്ളിയിൽനിന്ന് പാതിരിമാരെയും മുസ്‌ലിം പള്ളിയിൽനിന്ന് ഇമാമുമാരെയും വിളിച്ച് നടത്തുകയാണെങ്കിൽ മാത്രം നടത്തിയാൽ മതിയെന്നും അദ്ദേഹം പറയുന്നത് വീഡിയോയിൽ കാണാം. തമിഴ്‌നാട് ധർമപുരിയിലെ ആലപുരം എന്ന സ്ഥലത്ത് തടാകക്കരയിലെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പ് പൂജ നടത്താനുള്ള ശ്രമങ്ങളാണ് സെന്തിൽകുമാർ തടഞ്ഞത്. ധർമപുരി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ഡിഎംകെ എംപിയാണ് സെന്തിൽകുമാർ.

ഇത് ദ്രാവിഡരുടെ ചടങ്ങാണെന്നും ഹിന്ദുവായാലും മുസ്‌ലിമായാലും മതവിശ്വാസമില്ലാത്തവരായാലും എല്ലാവർക്കും ഈ ചടങ്ങ് ഒരുപോലെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിനെത്തിയ ഉദ്യോഗസ്ഥരെയും പൂജാരിയെയും എം.പി തിരിച്ചയച്ചു.

TAGS :

Next Story