തമിഴ്‌നാട്ടിൽ കോവിഡ് അതിരൂക്ഷം; പുതുതായി 12,895 പേർക്ക് രോഗബാധ
കോവിഡ് സ്ഥിരീകരിച്ചവരിൽ 80 ശതമാനവും ഒമൈക്രോൺ വകഭേദമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു
തമിഴ്‌നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 12,895 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. പ്രതിദിനരോഗികളിൽ പകുതിയും ചെന്നൈയിലാണ്.
6,186 പേർക്കാണ് വൈറസ് ബാധ. 12 പേർ മരിച്ചതായി തമിഴ്നാട് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരിൽ 80 ശതമാനവും ഒമൈക്രോൺ വകഭേദമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പശ്ചിമബംഗാളിൽ കാൽലക്ഷത്തോളം പേർക്കാണ് കോവിഡ് സ്ഥിരികരിച്ചത്. 24 മണിക്കൂറിനിടെ 24,287 പേർക്കാണ് വൈറസ് ബാധ. 18 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 78,111 ആയി. ഇതുവരെ 16, 57,034 പേർ രോഗമുക്തി നേടി. മരണ സംഖ്യ 19,901 ആയി.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ 22,751 പേർക്കാണ് 24 മണിക്കൂറിനിടെ വൈറസ് ബാധ. 17 പേർ മരിച്ചു. ടിപിആർ 23.53 ആണ്.
Next Story
Adjust Story Font
16