Quantcast

ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം; ഉദ്ധവ്, ഷിൻഡെ വിഭാഗങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

രണ്ടു വിഭാഗങ്ങളോടും എന്താണ് പാർട്ടിയിലുണ്ടായ തർക്കമെന്നതിനെ കുറിച്ചും ബിജെപിയുടെ പിന്തുണയോടെ ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചതിനെ കുറിച്ചും വിശദീകരിക്കുന്ന ഏഴുതി തയ്യാറാക്കിയ രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    23 July 2022 5:48 AM GMT

ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം; ഉദ്ധവ്, ഷിൻഡെ വിഭാഗങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ
X

മുംബൈ: ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ശിവസേനയിലെ ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങളോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആഗസ്റ്റ് എട്ടിന് മുമ്പ് രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു വിഭാഗങ്ങളോടും എന്താണ് പാർട്ടിയിലുണ്ടായ തർക്കമെന്നതിനെ കുറിച്ചും ബിജെപിയുടെ പിന്തുണയോടെ ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചതിനെ കുറിച്ചും വിശദീകരിക്കുന്ന ഏഴുതി തയ്യാറാക്കിയ രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ശിവസേനയിൽ രണ്ട് ഗ്രൂപ്പുകളുണ്ടെന്നത് യാഥാർഥ്യമാണ്. അതിൽ ഒരു ഗ്രൂപ്പിനെ ഷിൻഡെയും മറ്റൊരു ഗ്രൂപ്പിനെ ഉദ്ധവ് താക്കറെയും നയിക്കുന്നു. രണ്ടുപേരും തങ്ങളാണ് യഥാർഥ ശിവസേനയെന്നാണ് അവകാശപ്പെടുന്നത്. അവരുടെ നേതാക്കൾ ആരോപണവിധേയരാണ്. രണ്ട് ഗ്രൂപ്പുകളും പറയുന്നത് പോലെ അവരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കപ്പെടണമെങ്കിൽ യഥാർഥ വസ്തുതകൾ വ്യക്തമാവണം. അതുകൊണ്ടു തന്നെ രേഖകൾ അടിയന്തരമായി സമർപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.

ശിവേസനയിൽ വിമത നീക്കം നടത്തിയ ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ ഭരണം പിടിച്ചിരുന്നു. ശിവസേനയുടെ 55 എംഎൽഎമാരിൽ 40 പേരുടെ പിന്തുണയുണ്ടെന്നും 18 എംപിമാരിൽ 12 പേരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

TAGS :

Next Story