‘ദയവ് ചെയ്ത് വിദ്വേഷ രാഷ്ട്രീയം പറയുന്നത് നിർത്തു’ മോദിയോട് കൈകൂപ്പി പറഞ്ഞ് തേജസ്വി യാദവ്
കഴിഞ്ഞ 10 വർഷമായി നിങ്ങൾ രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തതെന്ന് പറയണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണെന്ന് തേജസ്വി യാദവ്
ന്യൂൽഹി: രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രധാനമന്ത്രി മോദി നടത്തിയ വിദ്വേഷ പരാമർശത്തിൽ വൈകാരിക പ്രതികരണവുമായി രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്.
‘എനിക്ക് പ്രധാനമന്ത്രിയോട് കൂപ്പുകൈകളോട് ഒന്നേ പറയാനുള്ളു. ദയവുചെയ്ത് യഥാർത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുക, ഈ വിദ്വേഷ രാഷ്ട്രീയം പറയുന്നത് നിർത്തുക. രാജ്യത്തെ ജനങ്ങൾക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്. ദാരിദ്ര്യത്തെ മറികടക്കാനും ജീവിതച്ചെലവ് വർധിക്കുന്നതിനെ എങ്ങനെ അഭിമുഖീകരിക്കുമെന്നും, ഒരു ജോലി എങ്ങനെ കണ്ടെത്തുമെന്നാണ് എല്ലാവരും ആലോചിക്കുന്നത്.
മോദി നിങ്ങൾ ജനങ്ങളുടെ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യു. കഴിഞ്ഞ 10 വർഷമായി നിങ്ങൾ രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തതെന്ന് ഞങ്ങളോട് പറയണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.
അദ്ദേഹവും ബി.ജെ.പിയും അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല, പകരം ക്ഷേത്രങ്ങളെക്കുറിച്ചും മുസ്‍ലിംകളെ കുറിച്ചുമാണ് പറയുന്നത്, ഇത് രാജ്യത്തിന് നല്ലതിനല്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16