പ്രവാചക അധിക്ഷേപ കേസ്: അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം ബി.ജെ.പി എം.എൽ.എയ്ക്ക് ജാമ്യം
ഇന്നലെ രാവിലെയാണ് ബി.ജെ.പി എം.എൽ.എ അറസ്റ്റിലായത്.
പ്രവാചകനെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം തെലങ്കാന ബി.ജെ.പി എം.എൽ.എയ്ക്ക് ജാമ്യം. ഗോഷാമഹൽ എം.എൽ.എ ടി രാജാസിങ്ങിനാണ് കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റിൽ സിആർപിസി 41ാം വകുപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥിരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന രാജാസിങ്ങിന് കോടതി ജാമ്യം നൽകിയത്.
ഇന്നലെ രാവിലെയാണ് ബി.ജെ.പി എം.എൽ.എ അറസ്റ്റിലായത്. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പരാതി ലഭിക്കുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തതിനു പിന്നാലെയായിരുന്നു നടപടി.
അറസ്റ്റിന് പിന്നാലെ ഇയാളെ ബി.ജെപി.യിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രാജാസിങ്ങിനെതിരെ ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്. മതസ്പർധയ്ക്കും മതവികാരം വ്രണപ്പെടുത്തിയതിനും ഐപിസി 153 എ, 295, 505 വകുപ്പുകൾ ചുമത്തിയാണ് കേസ്.
നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന രാജാസിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി ആനന്ദിന്റെ ഓഫീസിന് പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ഹൈദരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഇയാൾക്കെതിരെ ഒന്നിലധികം പരാതികൾ ലഭിച്ചിരുന്നതായി ഡിസിപി സൗത്ത് സോൺ പി സായ് ചൈതന്യ പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ ഷോ നടത്തിയ ഹാസ്യനടൻ മുനവർ ഫാറൂഖിക്കെതിരെ രാജാസിങ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഫാറൂഖിയുടെ ഷോ നിർത്തുമെന്നും വേദിയിലെ സെറ്റ് കത്തിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് എം.എൽ.എയെ വീട്ടുതടങ്കലിലാക്കിയിരുന്നു.
മുനവ
Adjust Story Font
16