Quantcast

പ്രാദേശിക വികസന ഫണ്ട് മണ്ഡ‍ല വികസനത്തിന് പകരം സ്വന്തം വീട് പണിക്കും മകന്റെ കല്യാണത്തിനും ചെലവഴിച്ച് ബിജെപി എം.പി

ഇന്ത്യയിലെ ഒരു എം.പിക്കും തന്റെ മണ്ഡലത്തിനായി അനുവദിക്കുന്ന അഞ്ച് കോടി രൂപ വികസനത്തിനായി ചെലവഴിക്കാൻ കഴിയില്ലെന്നും റാവു അവകാശപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2023-06-19 15:56:56.0

Published:

19 Jun 2023 3:51 PM GMT

Telangana BJP MP admits to using MPLADS funds for his sons wedding, house construction
X

ഹൈദരാബാദ്: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ലോക്സഭാ അം​ഗങ്ങൾക്ക് അനുവദിക്കുന്ന പ്രാദേശിക വികസന ഫണ്ട് സ്വന്തം വീട് നിർമാണത്തിനും മകന്റെ വിവാഹത്തിനുമായി ചെലവഴിച്ച് ബിജെപി എം.പി. തെലങ്കാനയിലെ ബിജെപി എം.പിയായ സോയം ബാപ്പു റാവുവാണ് ഫണ്ട് സ്വന്തം ആവശ്യത്തിനായി വകമാറ്റി ചെലവഴിച്ചത്.

തന്റെ ലോക്‌സഭാ സീറ്റായ അദിലാബാദിൽ ബിജെപി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഫണ്ട് ദുരുപയോ​ഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. "രണ്ടാം തവണയും 2.5 കോടി രൂപ വന്നു. ഈ പ്രദേശത്തെ മണ്ഡൽ പരിഷത്ത് ടെറിട്ടോറിയൽ കോൺസ്റ്റിറ്റ്യൂവൻസി (എം.പി.ടി.സി)കൾക്കും കൗൺസിലർമാർക്കും ഞങ്ങൾ കുറച്ച് ഫണ്ട് നൽകി.

എനിക്ക് ഈ പ്രദേശത്ത് വീടില്ലാത്തതിനാൽ, ഫണ്ടിൽ ഒരു ഭാ​ഗം ഞാൻ വീട് നിർമാണത്തിന് ഉപയോഗിച്ചു. എനിക്കും ഒരു വിവാഹം നടത്താൻ ഉണ്ടായിരുന്നു, അതിനാൽ എന്റെ മകന്റെ വിവാഹത്തിന് ഞാൻ ആ ഫണ്ടിൽ കുറച്ച് ഉപയോഗിച്ചു. ഇതാണ് സത്യം. മൊത്തം ഫണ്ടിന്റെ ഒരു ഭാഗം മാത്രമേ ഞാൻ ഉപയോഗിച്ചുള്ളൂ"- എം.പി പറഞ്ഞു.

"നിങ്ങൾ മനസിലാക്കണം, പണ്ട് പല എം.പിമാരും മൊത്തം ഫണ്ടും അവരുടെ സ്വന്തം കാരണങ്ങൾക്കു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന്, പാർട്ടിയിലെ ചില നേതാക്കൾ പല തരത്തിൽ വിമർശിക്കുന്നു. പക്ഷേ അവർ മുമ്പ് എത്രമാത്രം ഉപയോഗിച്ചെന്ന് അവർക്ക് ചിന്തിക്കുന്നില്ല"-ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഒരു എം.പിക്കും തന്റെ മണ്ഡലത്തിനായി അനുവദിക്കുന്ന അഞ്ച് കോടി രൂപ വികസനത്തിനായി ചെലവഴിക്കാൻ കഴിയില്ലെന്നും റാവു അവകാശപ്പെട്ടു. ബിജെപി എം.പിയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിട്ടുണ്ട്. 1993ൽ ആരംഭിച്ച എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് അവരവരുടെ നിയോജകമണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി പണം അനുവദിക്കാൻ സഹായിക്കുന്നതാണ്.

ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമിച്ചെന്നാരോപിച്ച് പാസ്റ്റർമാരെ വെടിയുണ്ടകൾ കാട്ടി ഭീഷണിപ്പെടുത്തിയതിന് മെയ് മാസത്തിലും റാവു വിവാദത്തിലിടം പിടിച്ചിരുന്നു.

TAGS :

Next Story