ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കരസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലുണ്ടാകുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മുവിലെ അഖ്നൂരില്‍ കരസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലുണ്ടാകുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്.
മൂന്ന് ഭീകരരടങ്ങുന്ന സംഘമാണ് കരസേനയുടെ ആംബുലന്‍സിനു നേരെ ആക്രമണം നടത്തിയത്. 20 തവണയാണ് ഭീകരർ സൈനികവാഹനത്തിന് നേരെ വെടിയുതിർത്തത്. വെടിവയ്പില്‍ ആംബുലന്‍സിന്‍റെ ചില്ലുകള്‍ തകര്‍ന്നു. വനമേഖലയിലേക്ക് കടന്ന ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചെന്നാണ് വിവരം. മറ്റ് രണ്ട് ഭീകരര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.
ഇന്നലെ രാത്രിയാണ് ഭീകരര്‍ പാക് അതിര്‍ത്തി വഴി നുഴഞ്ഞുകയറിയത്. ആയുധങ്ങളുമായി ഭീകരര്‍ പോകുന്നത് കണ്ടെന്ന് നാട്ടുകാര്‍ സുരക്ഷാസേനയെ അറിയിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ 18 ദിവസത്തിനിടെ ജമ്മു കശ്മീരിലുണ്ടാകുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. സുരക്ഷാസേനാംഗങ്ങള്‍ക്കടക്കം 13 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.
Adjust Story Font
16