കാണ്ഡഹാർ വിമാന റാഞ്ചൽ ഭീകരൻ പാക്കിസ്താനിൽ വെടിയേറ്റു മരിച്ച നിലയില്‍
1999 ലാണ് കഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് ദില്ലിയിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം തോക്കുകളുമായെത്തിയ അഞ്ച് പാക് ഭീകരർ റാഞ്ചിയത്
കാണ്ഡഹാറിൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരിൽ ഒരാൾ പാകിസ്താനിലെ കറാച്ചിയിൽ വെടിയേറ്റ് മരിച്ചു. 1999ൽ ഐസി-814 എന്ന എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരരിൽ ഒരാളായ സഹൂർ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് ആണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ നടത്തിയ ആക്രമണത്തിൽ മിസ്ത്രി കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
1999 ലാണ് കഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് ദില്ലിയിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം തോക്കുകളുമായെത്തിയ അഞ്ച് പാക് ഭീകരർ റാഞ്ചിയത്. കാണ്ഡഹാറിലേക്ക് കൊണ്ടുപോയ വിമാനത്തിലെ 176 യാത്രക്കാരെ ഏഴു ദിവസത്തോളം ഭീകരർ ബന്ദികളാക്കി.
ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള സഹൂർ വ്യവസായിയെന്ന വ്യാജേന ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കൊലയാളികളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ട് പേരാണ് കൊലനടത്തി മടങ്ങിയത്. ഹെൽമറ്റും മാസ്‌കും ധരിച്ചെത്തിയതിനാൽ കൊലയാളികളെ തിരിച്ചറിയാനായിട്ടില്ല.
ഭീകരവാദി ജയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഭീകര സംഘടനയായ അൽ ഉമർ മുജാഹിദീൻ നേതാവ് മുഷ്താഖ് അഹമ്മദ് സർഗർ, അൽ-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ് എന്നിവർ നേരത്തേ തന്നെ ജയിലിൽ മോചിതരായിരുന്നു.
Adjust Story Font
16