Quantcast

തമിഴ്‌നാട് വൈദ്യുതമന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തു

ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കോടികൾ കോഴ വാങ്ങിയെന്നാണ് കേസ്.

MediaOne Logo

Web Desk

  • Published:

    14 Jun 2023 1:11 AM GMT

Thamilnadu minister senthil balaji arrested
X

ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് കോടികൾ കോഴ വാങ്ങിയെന്ന കേസിൽ തമിഴ്‌നാട് വൈദ്യുതമന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തുടർച്ചയായ 17 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹം തളർന്നുവീഴുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ഡി.എം.കെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തിയെങ്കിലും ബാലാജിയെ കാണാൻ ആരെയും അനുവദിച്ചില്ല. കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്ന് ഡി.എം.കെ നേതാവ് ഇളങ്കോ പറഞ്ഞു. ബി.ജെ.പി വിരട്ടിയാൽ തങ്ങൾ പേടിക്കില്ലെന്നായിരുന്നു ഉദയ്‌നിധി സ്റ്റാലിന്റെ പ്രതികരണം.

ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കോടികൾ കോഴ വാങ്ങിയെന്നാണ് കേസ്. നിലവിൽ ഡി.എം.കെ സർക്കാരിൽ വൈദ്യുതി-എക്‌സൈസ് മന്ത്രിയാണ് ബാലാജി. അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും ചൊവ്വാഴ്ച ഇ.ഡി പരിശോധന നടത്തിയിരുന്നു.

TAGS :

Next Story