Quantcast

മണിപ്പൂരിൽ സംഘർഷം നിയന്ത്രിക്കാനുള്ള ശ്രമം ഊർജിതമാക്കി സൈന്യവും പൊലീസും

അക്രമ സംഭവങ്ങൾ അരങ്ങേറിയ പ്രദേശങ്ങളിൽ സൈന്യവും പൊലീസും നടത്തുന്ന റൂട്ട് മാർച്ച് ഇന്നും തുടരും

MediaOne Logo

Web Desk

  • Updated:

    2023-05-06 01:24:49.0

Published:

6 May 2023 1:04 AM GMT

മണിപ്പൂരിൽ സംഘർഷം നിയന്ത്രിക്കാനുള്ള ശ്രമം ഊർജിതമാക്കി സൈന്യവും പൊലീസും
X

മണിപ്പൂർ: മണിപ്പൂരിൽ സംഘർഷങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമം ഊർജിതമാക്കി സൈന്യവും പൊലീസും. സംസ്ഥാനത്തിന് പുറത്ത് നിന്നും ആയുധങ്ങൾ മണിപ്പൂരിലേക്ക് എത്തുന്നുണ്ട് എന്നാണ് മെയ്തി വിഭാഗത്തിൻ്റെ ആരോപണം. ഡൽഹി ജന്തർ മന്ദറിൽ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണാമെന്ന് ആവശ്യപ്പെട്ട് മെയ്തി വിഭാഗം യുവാക്കൾ പ്രതിഷേധിച്ചു.

കലാപം പൊട്ടി പുറപ്പെട്ട ചുരചന്ദ്പൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ സംഘർഷങ്ങൾ നിയന്ത്രിക്കാൻ ഇനിയും സൈന്യത്തിനോ പൊലീസിനോ സാധിച്ചിട്ടില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പ്രധാന മന്ത്രി മണിപ്പൂരിലെ വിഷയങ്ങളിൽ ഇടപെടുന്നതിന് പകരം തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ വോട്ട് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാന തലസ്ഥാനമായ ഇംഫാൽ ഉൾപ്പടെ എട്ട് ജില്ലകളിൽ പ്രതിഷേധം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. എന്നാൽ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഗോത്ര വിഭാഗമായ കുകി ആണെന്നാണ് മെയ്തെയി ആരോപിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന കലാപങ്ങൾ അവസാനിപ്പിക്കണമെന്നും മ്യാൻമറിൽ നിന്നുള്ള അനധികൃത ആയുധ വിതരണം തടയണം എന്നുമാണ് ഡൽഹി ജന്തർ മന്ദിറിൽ പ്രതിഷേധിച്ച ഡൽഹിയിൽ കഴിയുന്ന മണിപ്പൂർ സ്വദേശികളുടെ ആവശ്യം.

TAGS :

Next Story