ഖാർക്കീവിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും
മാർച്ച് ഒന്നിനാണ് നവീൻ ശേഖരപ്പെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്
യുക്രൈനിലെ ഖാർക്കീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്ക് കേന്ദ്രസർക്കറാണ് വിവരം കൈമാറിയത്. മാർച്ച് ഒന്നിനാണ് നവീൻ ശേഖരപ്പെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഷെല്ലിങ് അവസാനിച്ചതിന് ശേഷമായിരിക്കും മൃതദേഹം കൊണ്ടു വരികയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കർണാടക സർക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ പറഞ്ഞിരുന്നു. നവീന്റെ മൃതദേഹം എംബാം ചെയ്ത് യുക്രൈനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ബൊമ്മൈ പറഞ്ഞിരുന്നു.
നവീൻ ശേഖരപ്പയുടെ കുടുംബത്തിന് മുഖ്യമന്ത്രി 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു. നവീനിന്റെ ഏതെങ്കിലും കുടുംബാംഗത്തിന് ജോലി നൽകുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. കർണാടകയിലെ ഹവേരി ജില്ല സ്വദേശിയാണ് നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ. ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായ നവീൻ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുമ്പോഴാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
The body of an Indian student killed in Kharkiv will be brought home on Sunday
Adjust Story Font
16