ലുധിയാന ജില്ല കോടതിയില്‍ സ്‌ഫോടനം നടത്തിയ ആളെ തിരിച്ചറിഞ്ഞു
വ്യാഴാഴ്ച ലുഥിയാന കോടതിയില്‍ ഉണ്ടായ സ്‌ഫോഡനത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു
പഞ്ചാബിലെ ലുധിയാന ജില്ല കോടതിയില്‍ സ്‌ഫോടനം നടത്തിയ ആളെ തിരിച്ചറിഞ്ഞു. മുന്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളായ ഗഗന്‍ ദീപ് സിങാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
ഇയാളാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതും. മയക്കുമരുന്ന് കേസില്‍ പെട്ട ഗഗന്‍ ദീപിനെ 2019 ല്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. രണ്ട് മാസം മുന്‍പാണ് ഇയാള്‍ ജയില്‍ മോചിതനായത്. കേസില്‍ പെട്ടതിനും ശിക്ഷ ലഭിച്ചതിനുമുള്ള വൈരാഗ്യമാണ് സ്‌ഫോടനം നടത്താന്‍ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
വ്യാഴാഴ്ച ലുഥിയാന കോടതിയില്‍ ഉണ്ടായ സ്‌ഫോഡനത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഗഗന്‍ ദീപിന്റെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തു.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Next Story
Adjust Story Font
16