സംയുക്ത പാർലമെന്ററി കമ്മിറ്റി 81 ഭേദഗതികൾ നിർദേശിച്ചു; വ്യക്തിവിവര സംരക്ഷണ ബിൽ കേന്ദ്രം പിൻവലിച്ചു
2019ലാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നത്
ന്യൂഡൽഹി: വ്യക്തിവിവര സംരക്ഷണ ബിൽ കേന്ദ്രം പിൻവലിച്ചു. സംയുക്ത പാർലമെന്ററി കമ്മിറ്റി 81 ഭേദഗതികൾ നിർദേശിച്ച പശ്ചാത്തലത്തിലാണ് തീരുമാനം സ്വീകരിച്ചത്. 2019ലാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നത്. ഭേദഗതികൾ നടത്തി പുതിയ ബില്ലായി അവതരിപ്പിക്കാനാണ് നിലവിലുള്ള ബിൽ പിൻവലിച്ചത്. കോൺഗ്രസും സമാജ്‌വാദി പാർട്ടിയുമടക്കമുള്ള കക്ഷികൾ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സർക്കാറുകളും സ്വകാര്യ കമ്പനികളും വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് കാണിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ബിൽ പിൻവലിച്ച വിവരം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് അറിയിച്ചത്.
Next Story
Adjust Story Font
16