Quantcast

വിമാന നിരക്ക് വർധനയിൽ ഇടപെടില്ലെന്ന് കേന്ദ്രസർക്കാർ

1994ൽ എയർ കോർപ്പറേഷൻ നിയമം റദ്ദാക്കിയത് മൂലം യാത്രാ നിരക്ക് തീരുമാനിക്കാനുള്ള അവകാശം എയർലൈൻസുകൾക്കാണ് എന്ന് കേന്ദ്രസർക്കാർ.

MediaOne Logo

Web Desk

  • Updated:

    2023-07-23 17:55:15.0

Published:

23 July 2023 5:46 PM GMT

വിമാന നിരക്ക് വർധനയിൽ ഇടപെടില്ലെന്ന് കേന്ദ്രസർക്കാർ
X

ഡൽ​​ഹി: ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുള്ള വിമാന സര്‍വീസുകളില്‍ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്കില്‍ ഇടപെടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. 1994 ൽ എയർ കോർപ്പറേഷൻ നിയമം റദ്ദാക്കിയത് മൂലം യാത്രാ നിരക്ക് തീരുമാനിക്കാനുള്ള അവകാശം എയർലൈൻസുകൾക്കാണ് എന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ എ.എം ആരിഫ് എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്‌സഭയില്‍ എ.എം. ആരിഫിന്റെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങാണ് മറുപടി നല്‍കിയത്. ഇതോടെ നിയന്ത്രിക്കാൻ ആകാത്ത വിമാനയാത്ര നിരക്കിന് ആശ്വാസം ലഭിക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷ വിഫലമായി. വിമാനയാത്ര നിരക്കിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സർക്കാരിന്റെയും എം.പിമാരുടെയും നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

എന്നാൽ,1994 ൽ എയർ കോർപ്പറേഷൻ നിയമം ആഭ്യന്തര വ്യോമയാനം റദ്ദാക്കിയത് കാരണം എയർലൈൻസുകൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം യാത്രാ നിരക്ക് തീരുമാനിക്കാൻ കഴിയും. അതുകാരണം കേന്ദ്രസർക്കാരിന് ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ല എന്നും മറുപടിയിൽ ചൂണ്ടികാട്ടുന്നു. പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ് ഓണം സീസണ്‍. ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും കനത്ത ആഘാതമാണ് ഈ വര്‍ധന. കുതിച്ചുയരുന്ന ഫ്ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്ന സാഹചര്യവും കൂടുകയാണ്.

TAGS :

Next Story