യമുനാനദിയിൽ ബിജെപി വിഷം കലക്കിയെന്ന പ്രസ്താവന; കെജ്‌രിവാളിനോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് കാലത്ത് ഡൽഹി നിവാസികളുടെ വെള്ളം കുടി മുട്ടിക്കാൻ ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിൻറെ ആരോപണം

ന്യൂഡൽഹി : കുടിവെള്ളത്തിൽ ബിജെപി വിഷം കലക്കിയെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനോട് വിശദീകരണം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് എട്ട് മണിക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് നിർദേശം. കെജ്‌രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ട് ബിജെപി കൊടുത്ത പരാതിയിലാണ് നടപടി.
തെരഞ്ഞെടുപ്പ് കാലത്ത് ദില്ലി നിവാസികളുടെ വെള്ളം കുടി മുട്ടിക്കാൻ യമുന നദിയിൽ ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിൻറെ ആരോപണം. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
കെജ്‌രിവാളിന്റെ പ്രസ്താവന ജനാധിപത്യത്തിന് നല്ലതല്ല എന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചു. പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ പോലും ഉന്നയിക്കാത്ത ആരോപണമാണ് കെജ്‌രിവാൾ നടത്തുന്നതെന്നും പരാജയം മറയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിജെപി ആരോപിച്ചു. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയും കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
Adjust Story Font
16