2022 ലെ നിയമസഭ തെരഞ്ഞെടുപ്പുകൾ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർധിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്
ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു. രാജ്യത്ത് തെരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കുമെന്നും യു പിയിൽ ജനുവരി അഞ്ചിന് അന്തിവോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കമ്മിഷന്റെ മൂന്ന് ദിവസത്തെ യു പി സന്ദർശനം പൂർത്തിയായിയതിന് പിന്നാലെയാണ് അറിയിപ്പുകൾ.
അടുത്തയാഴ്ച്ച തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അതേ സമയം തെരഞ്ഞെടുപ്പ് തിയ്യതി നീട്ടണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർധിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 961 ഒമിക്രോൺ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഒരാഴ്ച്ചയ്ക്കിടെ കോവിഡ് കേസുകൾ 100 ശതമാനമാണ് വർധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,154 പേർക്ക്് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ ഒമിക്രോണിന്റെ സമൂഹ വ്യാപനമുണ്ടായതായി ഡൽഹി ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദ്ര ജയ്ൻ പറഞ്ഞു.
Adjust Story Font
16