Quantcast

അഞ്ചാംഘട്ട വോട്ടെടുപ്പ് 20ന്; പരസ്യപ്രചാരണം അവസാനിച്ചു

രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും മറ്റന്നാളാണ് വോട്ടെടുപ്പ്

MediaOne Logo

Web Desk

  • Published:

    18 May 2024 3:56 PM GMT

election
X

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ. ജനവിധി തേടുന്ന 49 മണ്ഡലങ്ങളിൽ പരസ്യ പ്രചാരണം അവസാനിച്ചു. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി, കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി മത്സരിക്കുന്ന അമേഠി എന്നിവിടങ്ങളിലും മറ്റന്നാളാണ് വോട്ടെടുപ്പ്.

49 സീറ്റുകളിൽ 32 ഇടത്തും കഴിഞ്ഞ തവണ വിജയിച്ച ആത്‌മവിശ്വാസത്തോടെയാണ് ബിജെപി അഞ്ചാംഘട്ടത്തെ നേരിടുന്നത്. രാഹുൽ ഗാന്ധി ആദ്യമായി റായ്ബറേലിയിൽ മത്സരിക്കുന്നതും സമാജ് വാദി പാർട്ടിയുമായുള്ള കൂട്ടുകെട്ടും രാഷ്ട്രീയ അദ്‌ഭുതങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.

യുപിയിൽ 14, മഹാരാഷ്ട്രയിൽ 13, ബംഗാളിൽ 7, ബിഹാറിലും ഒഡീഷയിലും 5, ജാർഖണ്ഡ് 3 എന്നിങ്ങനെ ലോക്സഭാ മണ്ഡലങ്ങളിലാണ് പോളിംഗ്. ജമ്മു കാശ്മീരിലെ ബാരാമുള്ളയിലും ലഡാക്കിലും അഞ്ചാം ഘട്ടത്തിലാണ് ജനവിധി. രാജ്‌നാഥ് സിങ്, പിയൂഷ് ഗോയൽ, രാജീവ് പ്രതാപ് റൂഡി, അരവിന്ദ് സാവന്ത്, ചിരാഗ് പാസ്വാൻ, രോഹിണി ആചാര്യ എന്നിവരാണ് മറ്റു പ്രധാന സ്ഥാനാർഥികൾ.

ഏഴു ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിൽ ഏറ്റവും കുറച്ച് സീറ്റുകളിൽ മത്സരം നടക്കുന്നത് ഇത്തവണയാണ്. യുപിയിലെ 14 ലോക്സഭാ മണ്ഡലങ്ങളിൽ 13ഉം കഴിഞ്ഞ തവണ നേടിയത് ബിജെപിയായിരുന്നു.

TAGS :

Next Story