Quantcast

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന് കങ്കണ

ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി സ്ഥാനാർഥിയാണ് കങ്കണ.

MediaOne Logo

Web Desk

  • Published:

    4 April 2024 2:50 PM GMT

The first Prime Minister of India was Subhash Chandra Bose Says Kangana
X

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന് നടിയും ബി.ജെ.പി സ്ഥാനാർഥിയുമായ കങ്കണ റണാവത്ത്. ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി സ്ഥാനാർഥിയാണ് കങ്കണ. ടൈംസ് നൗ ചാനലിലെ തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു കങ്കണയുടെ പരാമർശം.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും 2022ൽ സമാനമായ പരാമർശം നടത്തിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ജപ്പാന്റെ സഹായത്തോടെ സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച 'ആസാദ് ഹിന്ദ് സർക്കാർ' സൂചിപ്പിച്ചുകൊണ്ടാണ് അന്ന് രാജ്‌നാഥ് സിങ് സുഭാഷ് ചന്ദ്രബോസിനെ പ്രഥമ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത്.

TAGS :

Next Story