Quantcast

മാസ്‌ക് ഒഴിവാക്കണോ? കേന്ദ്രം പറഞ്ഞത് എന്താണ്‌?

കോവിഡ് ഒന്നും രണ്ടും മൂന്നും തരംഗങ്ങളും വകഭേദങ്ങളും പിന്നിട്ടെങ്കിലും മാസ്‌കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമായി തന്നെ മുന്നോട്ടുപോയി.

MediaOne Logo

Web Desk

  • Updated:

    2022-03-23 11:03:05.0

Published:

23 March 2022 10:46 AM GMT

മാസ്‌ക് ഒഴിവാക്കണോ? കേന്ദ്രം പറഞ്ഞത് എന്താണ്‌?
X

കോവിഡിനൊപ്പം കേൾക്കാൻ തുടങ്ങിയതാണ് മാസ്‌ക് ഉപയോഗവും സാനിറ്റൈസറും. കോവിഡ് ഒന്നും രണ്ടും മൂന്നും തരംഗങ്ങളും വകഭേദങ്ങളും പിന്നിട്ടെങ്കിലും മാസ്‌കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമായി തന്നെ മുന്നോട്ടുപോയി. കോവിഡ് കേസുകൾ കുറഞ്ഞെങ്കിലും പലർക്കും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാൻ തന്നെ ആലോചിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

രാജ്യത്ത് മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കേണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതോടെ മാസ്‌ക് വേണ്ടെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ തന്നെ ഇതിന് വ്യക്തത വരുത്തിയിരിക്കുന്നു. മാസ്‌ക് ഒഴിവാക്കാൻ പറഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഒടുവിലത്തെ വിശദീകരണം.

മാസ്ക് ധരിക്കുന്നതും വ്യക്തി ശുചിത്വം പാലിക്കുന്നതും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തുടരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാസ്‌ക് ധരിക്കേണ്ട എന്നല്ല ഇതിനര്‍ഥം എന്നാണ് കേന്ദ്രം ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്.

സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ തുടരണമെന്നും കേന്ദ്രം പറയുന്നു. പരിശോധനകളും ഐസൊലേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും തുടരണം. സംസ്ഥാനങ്ങള്‍ക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


അതേസമയം മാസ്‌ക്ക് ഉപയോഗം പൂര്‍ണമായും നിര്‍ത്താന്‍ സമയമായിട്ടില്ലെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് പങ്കുവെക്കുന്നവരുണ്ട്. അതായത്, ഒറ്റയ്ക്ക് കാര്‍ ഓടിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ അവിടയും മാസ്‌ക്കിന്റെ ആവശ്യമില്ലെന്നും വിദഗ്ധര്‍ പറയുന്നു.

പാൻഡെമികിന് അവസാനമായെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ കോവിഡിന്റെ ഭാഗമായുള്ള കരുതലുകള്‍ ഇനിയും തുടരേണ്ടിവരും.

TAGS :

Next Story