എട്ട് ഇന്ത്യൻ നാവികരുടെ വധശിക്ഷയിൽ ഖത്തർ ഇളവ് വരുത്തിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം
നാവികർക്ക് നിയമസഹായം നൽകുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു
എട്ട് ഇന്ത്യൻ നാവികരുടെ വധശിക്ഷയിൽ ഖത്തർ ഇളവ് വരുത്തിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. നാവികർക്ക് നിയമസഹായം നൽകുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചാരവൃത്തി കേസിലാണ് നാവികരെ ഖത്തർ വധശിക്ഷക്ക് വിധിച്ചത് .
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മലയാളി ഉൾപ്പടെയുള്ള 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. ഇവർ ജോലി ചെയ്തിരുന്ന കമ്പനി ഖത്തറിൽ പ്രതിരോധ മേഖലയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. രാജ്യസുരക്ഷ സംബന്ധിച്ച വിഷയമായതിനാൽ കേസിന്റെ കൂടുതൽ വിവരങ്ങൾ ഖത്തർ പുറത്ത് വിട്ടിരുന്നില്ല.
ഈ വർഷം മാർച്ചിൽ വിചാരണ ആരംഭിച്ച് ഒക്ടോബറിൽ ആണ് മുൻ എട്ട് നാവികരെയും ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇവരുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന് അകത്തും പുറത്തും ആവശ്യം ഉന്നയിച്ചിരുന്നു. നയതന്ത്ര തലത്തിൽ ഇന്ത്യ ഖത്തറുമായി വിഷയത്തിൽ ചർച്ചയും നടത്തിയിരുന്നു.തടവിൽ കഴിയുന്നവരുടെ ബന്ധുക്കളുമായും നിയമ വിദഗ്ദരുമായും ചർച്ചകൾ നടത്തിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കാൻ ആണ് കേന്ദ്ര സർക്കാർ തീരുമാനം.
Adjust Story Font
16