Quantcast

എൻ.സി.എച്ച്.ആർ.ഒ രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചു

സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-09-28 07:48:27.0

Published:

28 Sep 2022 7:46 AM GMT

എൻ.സി.എച്ച്.ആർ.ഒ രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചു
X

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധനത്തിന്‍റെ അടിസ്ഥാനത്തില്‍ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍( എൻ.സി.എച്ച്.ആർ.ഒ) രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചു. സംഘടനയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രതികാര നടപടിയാണിതെന്ന് എൻ.സി.എച്ച്.ആർ.ഒ നേതാവ് പ്രൊഫ എ.മാര്‍ക്സ് പ്രസ്താവനയില്‍ അറിയിച്ചു.

സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ട്. നിരോധനത്തെ തുടര്‍ന്ന് എൻ.സി.എച്ച്.ആർ.ഒയുടെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. സംഘടനയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളായിരിക്കില്ല. ഈ അനീതിക്കെതിരെ നിയമപരമായ വഴി തേടുമെന്നും പ്രസ്താവനയില്‍ പറയുന്നു.

നിരോധനത്തിന്‍റെ അടിസ്ഥാനത്തിൽ എൻ.സി.എച്ച്.ആർ.ഒ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി കേരള ഘടകവും അറിയിച്ചിരുന്നു. സംഘടനയുടെ പേരിൽ ആരെങ്കിലും പ്രവർത്തനങ്ങൾ നടത്തുകയോ സമൂഹ മാധ്യമങ്ങളിൽ പ്രസ്താവന ഇറക്കുകയോ ചെയ്താൽ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന ചാപ്റ്റർ പ്രസിഡന്‍റ് അഡ്വ . കെ സുധാകരനും ജനറൽ സെക്രട്ടറി കെ.പി.ഒ റഹ്മത്തുല്ല യും അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെയും കോടതിയുടെയും തീരുമാനങ്ങൾ അനുസരിച്ചാണ് സംഘടന ഇനി പ്രവർത്തിക്കണമോ എന്ന് തീരുമാനിക്കുക . നിരോധനത്തിൽ പുതിയ ഉത്തരവുണ്ടാകുന്നതു വരെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണെന്നും സംസ്ഥാന ഘടകം അറിയിച്ചു.

TAGS :

Next Story