Quantcast

മഹാരാഷ്​ട്രയിൽ മഹായുതി സഖ്യത്തിന്​ മുൻതൂക്കം; പുതിയ എക്​സിറ്റ്​ പോൾ ഫലങ്ങൾ പുറത്ത്​

മഹാവികാസ്​ അഘാഡിക്ക്​ 100 സീറ്റ്​ മാത്രമാണ്​ പ്രവചിക്കുന്നത്​

MediaOne Logo

Web Desk

  • Published:

    21 Nov 2024 5:26 PM GMT

mahayuthi
X

മുംബൈ: മഹാരാഷ്​ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം വീണ്ടും അധികാരത്തിലേറുമെന്ന്​ പുതിയ എക്​സിറ്റ്​ പോൾ ഫലങ്ങൾ. പ്രതിപക്ഷ സഖ്യമായ മഹാവികാസ്​ അഘാഡിക്ക്​ ഏകദേശം 100 സീറ്റ്​ മാത്രമാണ്​ ഇവ പ്രവചിക്കുന്നത്​. 288 സീറ്റാണ് മഹാരാഷ്​ട്രയിൽ​ ആകെയുള്ളത്​.

ആക്​സിസ്​ മൈ ഇന്ത്യ എക്​സിറ്റ്​ പോൾ പ്രകാരം മഹായുതി സഖ്യം 178 മുതൽ 200 സീറ്റുകൾ വരെ നേടുമെന്നാണ്​ പ്രവചനം. ഉദ്ധവ്​ താക്കറെ വിഭാഗം ശിവസേന, കോൺ​ഗ്രസ്​, ശരത്​ പവാറി​െൻറ എൻസിപി എന്നിവരടങ്ങിയ മഹാവികാസ്​ അഘാഡി സഖ്യം 82 മുതൽ 102 സീറ്റുകളിലായി ഒതുങ്ങും. 48 ശതമാനം വോട്ടും ഭരണ മുന്നണി നേടുമെന്നും പ്രതിപക്ഷത്തിന്​ 37 ശതമാനം മാത്രമേ ലഭിക്കൂ​വെന്നും എക്​സിറ്റ്​ പോളിൽ പറയുന്നു.

ബിജെപി 98 മുതൽ 107 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട്​. ശിവസേന 53-58, എൻസിപി 25-30 സീറ്റുകളും നേടും. മറ്റു ചെറുപാർട്ടികൾ നാല്​ സീറ്റുകൾ വരെ നേടുമെന്നും ​പ്രവചിക്കുന്നു.

ടുഡേയുടെ ചാണക്യയും മഹായുതി സഖ്യത്തിന്​ 175 സീറ്റുകൾ വരെയാണ്​ പ്രവചിക്കുന്നത്​. മഹാവികാസ്​ അഘാഡി സഖ്യം 100 സീറ്റുകൾ വരെയും മറ്റു പാർട്ടികൾ 13 സീറ്റുകൾ വരെയും നേടും. ബുധനാഴ്​ച പുറത്തുവന്ന എക്​സിറ്റ്​ പോൾ ഫലങ്ങളിൽ ഭൂരിഭാഗവും മഹായുതി സഖ്യത്തിനാണ്​ മുൻതൂക്കം നൽകിയിട്ടുള്ളത്​. അതേസമയം, രണ്ട്​ എക്​സിറ്റ്​ പോളുകൾ മഹാവികാസ്​ അഘാഡി സഖ്യത്തിനും സാധ്യത കൽപ്പിക്കുന്നുണ്ട്​.

TAGS :

Next Story