'ഇന്ത്യൻ പാർലമെൻ്റിൽ പ്രതിപക്ഷ ശബ്ദത്തെ ഭരണകൂടം നേരിടുന്നത് മൈക്ക് ഓഫ് ചെയ്ത്'; ബ്രിട്ടീഷ് എം.പിമാരോട് രാഹുല്‍ ഗാന്ധി
ലേബര്‍ പാര്‍ട്ടിയുടെ ഇന്ത്യന്‍ വംശജനായ നേതാവ് വിരേന്ദ്ര ശര്‍മ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് കമ്മിറ്റി റൂമില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി
ലണ്ടന്‍: കേന്ദ്ര സർക്കാരിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ പാർലമെൻ്റിൽ പ്രതിപക്ഷ ശബ്ദത്തെ മൈക്ക് ഓഫ് ചെയ്ത് സർക്കാർ നേരിടുന്നുവെന്നാണ് ലണ്ടൻ സന്ദർശനത്തിനിടെ ബ്രിട്ടീഷ് എം.പിമാര്‍ക്കു മുന്നിലായിരുന്നു രാഹുലിന്‍റെ ആരോപണം. ചൈനീസ് കടന്നുകയറ്റം ഉൾപ്പെടെ ലോക്സഭയിൽ താൻ സംസാരിക്കാൻ ഒരുങ്ങിയപ്പോൾ മൈക്ക് ഓഫ് ചെയ്തുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
ലേബര്‍ പാര്‍ട്ടിയുടെ ഇന്ത്യന്‍ വംശജനായ നേതാവ് വിരേന്ദ്ര ശര്‍മ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് കമ്മിറ്റി റൂമില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന അതിർത്തി തർക്കത്തെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്ത നടപടിയെ ഉൾപ്പെടെ കടന്നാക്രമിച്ചായിരുന്നു രാഹുലിന്‍റെ സംസാരം. രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നു. ഇതിനിടയിലാണ് ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയത്. രാജ്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് കേൾക്കാൻ പോലും കേന്ദ്ര സർക്കാർ തയാറല്ല. ചർച്ചകൾ നടക്കുന്ന പാർലമെൻ്റിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. സംസാരിക്കാൻ അവസരം നൽകാതെ മൈക്ക് ഓഫ് ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ആയിരത്തിലേറെ വരുന്ന ഇന്ത്യക്കാരുമായുള്ള സംവാദത്തിനിടയിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിയത്. നേരത്തെ കേംബ്രിഡ്ജ് സർവകലാശാലയിലെ സംവാദത്തിനിടെ ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന രാഹുലിന്‍റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ഇതിനു മറുപടിയായി രംഗത്തെത്തിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പുതിയ ആരോപണം.
Summary: ''The opposition mic is being silenced in our Parliament'', Rahul Gandhi tells British MPs
Adjust Story Font
16