Quantcast

വെറുതേ കുറച്ചതല്ല, മുന്നില്‍ തെരഞ്ഞെടുപ്പ്! എൽ.പി.ജി വിലകുറച്ചത് പേടി കൊണ്ടെന്ന് പ്രതിപക്ഷം

ഓണം, രക്ഷാബന്ധൻ ഉത്സവത്തിന്‍റെ ഭാഗമായിട്ടുള്ള ആനുകൂല്യം എന്നാണ് എൽ.പി.ജി സിലിണ്ടർ വിലകുറച്ചതിനെ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വിശേഷിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    30 Aug 2023 1:24 AM

opposition, price ,LPG,Election,poll season
X

ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍.പി.ജി സിലിണ്ടര്‍

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ എൽ.പി.ജി സിലിണ്ടർ വില കുറച്ചതെന്ന ആരോപണവുമായി പ്രതിപക്ഷം. ഇന്നലെ ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗമാണ് സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചത്.

ഓണം, രക്ഷാബന്ധൻ ഉത്സവത്തിന്‍റെ ഭാഗമായിട്ടുള്ള ആനുകൂല്യം എന്നാണ് എൽ.പി.ജി സിലിണ്ടർ വിലകുറച്ചതിനെ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വിശേഷിപ്പിച്ചത്. എന്നാൽ പരാജയം ഉറപ്പായ ബി.ജെ.പി രക്ഷപ്പെടാൻ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമാണ് ജനപ്രിയ പ്രഖ്യാപനം എന്ന് പ്രതിപക്ഷം പരിഹസിക്കുന്നു.

വില ഉയർത്തുന്നത് കമ്പനികൾ ആണെന്നും കേന്ദ്ര സർക്കാരിന് ഇടപെടാനാവില്ലെന്ന വാദം കൂടിയാണ് ഇപ്പോള്‍ സിലിണ്ടറിന്‍റെ വില കുറച്ചുവന്ന മന്ത്രിസഭാ തീരുമാനത്തോടെ പൊളിയുന്നത്. കര്‍ണാടകയ്ക്കു പിന്നാലെ തെരെഞ്ഞെടുപ്പിനു ഒരുങ്ങുന്ന മധ്യപ്രദേശിലും കോൺഗ്രസിന്‍റെ പ്രധാന ആയുധം എൽ.പി.ജി സിലിണ്ടറാണ്.

രണ്ടാം യു.പി.എ സർക്കാർ 2014ല്‍ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ 410 രൂപയായിരുന്നു സബ്‌സിഡിയുള്ള സിലിണ്ടറിന്‍റെ നിരക്ക്. കഴിഞ്ഞ മെയ് മാസത്തില്‍ എൽ.പി.ജി സിലിണ്ടര്‍ വില ആയിരം കടന്നു. കുടുംബ ബജറ്റുകളെ താളം തെറ്റിച്ചതിന്‍റെ പ്രതിഫലനം തെരെഞ്ഞെടുപ്പുകളിൽ ഉണ്ടാകുമെന്ന ഭയമാണ് വില കുറയ്ക്കുന്നതിലേക്കു കാര്യങ്ങൾ എത്തിച്ചത്. കഴിഞ്ഞ രാജസ്ഥാൻ ബജറ്റിൽ 76 ലക്ഷം കുടുംബങ്ങൾക്ക് അഞ്ഞൂറ് രൂപയ്ക്ക് സിലിണ്ടർ ഉറപ്പ് നൽകിയിരുന്നു. മാസങ്ങൾക്കുള്ളിൽ രാജസ്ഥാനില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കും. ഇതോടെയാണ് അടുക്കള വഴിയുള്ള ആശ്വാസത്തിനു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്

TAGS :

Next Story