ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നിയമനം ചോദ്യം ചെയ്ത ഹരജി തള്ളി
ഒരു ലക്ഷം പിഴ സഹിതമാണ് പൊതുതാല്പര്യ ഹരജി തള്ളിയത്
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നിയമനം ചോദ്യം ചെയ്ത ഹരജി പിഴയോടെ തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹരജി തള്ളിയത്. ഒരു ലക്ഷം പിഴ സഹിതമാണ് പൊതുതാല്പര്യ ഹരജി തള്ളിയത്.
ഡി വൈ ചന്ദ്രചൂഡിന്‍റെ നിയമനം ചോദ്യം ചെയ്ത് സഞ്ജീവ് കുമാർ തിവാരി എന്നയാളാണ് ഡൽഹി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര വർമയാണ് ഹരജി പരിഗണിച്ചത്.
ദേശ വിരുദ്ധ ശക്തികളുമായി ചന്ദ്രചൂഡിന് ബന്ധമില്ലെന്ന് ഉറപ്പാക്കണം, രഹസ്യാനേഷണ ഏജൻസികളെ കൊണ്ട് ശക്തമായ അന്വേഷണം നടത്തണം, നിയമനം സ്റ്റേ ചെയ്യണം എന്നിവയായിരുന്നു ഹരജിയിലെ ആവശ്യങ്ങള്‍.
Next Story
Adjust Story Font
16